ലക്‌നൗ:വീട്ടില്‍ വന്ന വൈദ്യുതബില്ല് കണ്ട് ഗൃഹനാഥന്റെ കണ്ണു തള്ളി. ഒന്നും രണ്ടുമൊന്നുമല്ല 23കോടി രൂപയാണ് വൈദ്യുതബില്ലായി എത്തിയത്. കനൗജിലെ ഒരു കുടുംബനാഥന ഈ ദുരവസ്ഥ വന്നു പെട്ടത്. 178 യൂണിറ്റ് വൈദ്യുതി മാത്രമാണ് ഈ കുടുംബം ഉപയോഗിച്ചത്. ബില്ല് കിട്ടിയതോടെ ഞെട്ടിത്തരിച്ച കുടുംബനാഥന്‍ ഇതിന് പരിഹാരം തേടി ഓഫീസുകള്‍ കയറിയിറങ്ങുകയാണിപ്പോള്‍.
23,67,71,524 രൂപ വൈദ്യുതി ബില്ലായി അടയ്ക്കണമെന്നാണ് വീട്ടുടമയായ അബ്ദുളിനോട് ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ വൈദ്യുതി ചാര്‍ജ്ജും ഒറ്റ ബില്ലിലാക്കിയതായി തോന്നുന്നുവെന്നാണ് അബ്ദുള്‍ ഒറ്റവാക്കില്‍ പ്രതികരിച്ചത്. ജീവിതം മുഴുവന്‍ സമ്പാദിച്ചാലും ഇതുണ്ടാക്കാനാവില്ല. ബില്ല് ക്രമപ്പെടുത്തിയതിന് ശേഷമേ എന്തായാലും തുകയടക്കുന്നുള്ളു എന്ന് എഞ്ചിനീയറായ അബ്ദുള്ള പറഞ്ഞു.