പ്രായത്തില്‍ വളരെയധികം വ്യത്യാസമുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വിവാഹങ്ങള്‍ സമൂഹത്തില്‍ സര്‍വ സാധാരണമാണ്. ഇവിടെ 23കാരനെ പ്രണയിച്ച 38കാരിയാണ് നായിക. യുവാവിനെ അതിതീവ്രമായാണ് യുവതി പ്രണയിച്ചതെങ്കിലും 38 കാരിയെ വിവാഹം കഴിക്കാന്‍ യുവാവിനെ വീട്ടുകാര്‍ അനുവദിച്ചില്ല. ഒടുവില്‍ യുവതി തന്നെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തി.
സ്ത്രീധനമായി വമ്പന്‍ തുക യുവതി അങ്ങ് വാഗ്ദാനം ചെയ്തു. 5 മില്ല്യണ്‍ യുവാന്‍ അഥവാ 5 കോടി ഇന്ത്യന്‍ രൂപ . അപ്രതീക്ഷിതമായി ലോട്ടറിയടിച്ച പയ്യന്റെ വീട്ടുകാര്‍ ഫ്‌ളാറ്റ്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വിവാഹം നടന്നത്.
തന്നേക്കാള്‍ 15 വര്‍ഷം ഇളപ്പമുള്ള യുവാവുമായി യുവതി ഏറെ നാളായി പ്രണയത്തിലായിരുന്നു.ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതിനെ തുടര്‍ന്നാണ് കല്യാണം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലേര്‍പ്പെട്ടിരുന്ന യുവതി അതിസമ്പന്നയായിരുന്നു. അതിനാല്‍ തന്നെ പയ്യന്റെ വീട്ടുകാരുടെ ഡിമാന്റ് യുവതിക്ക ഒരു പ്രശ്‌നമേയല്ലായിരുന്നു.ചുവന്ന ആഡംബര കാറില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നിറയെ അണിഞ്ഞാണ് യുവതി വിവാഹ വേദിയിലെത്തിയത്. വിവാഹ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.