ഹെൽത്ത് ജീവനക്കാരൻ എന്ന വ്യാജേന സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി അശ്ലീല ചോദ്യങ്ങൾ ചോദിച്ചയാളെ പോലീസ് പിടികൂടി. കോതമംഗലം സ്വദേശി ദിലീപ് കുമാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്.
ആലുവ ചൂർണ്ണിക്കര പഞ്ചായത്തിൽ നിരവധി വീടുകളിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനാണെന്ന വ്യാജേനയാണ് ഇയാൾ കയറിയത്.
സ്ത്രീകൾ മാത്രമുള്ള വീടുകളിൽ സ്ത്രീകളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സംശയമായി.
ലൈംഗിക ബന്ധത്തെക്കുറിച്ചും പ്രശ്നങ്ങളെ കുറിച്ചുമായിരുന്നു ഇയാൾക്ക് അറിയേണ്ടിയിരുന്നത്.
പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാരെ ബന്ധപ്പെട്ട ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. വെൽഡിംഗ് തൊഴിലാളിയാണിയാൾ.