പള്ളുരുത്തി: മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ പദവിയിൽനിന്ന് സ്ഥലം മാറി പോകുന്ന വി.ജി. രവീന്ദ്രനാഥ് കസ്ബനെ കാണാൻ ഒരിക്കൽ കൂടി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി.
കസ്ബൻ എന്നത് നാളുകളായി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ അന്തേവാസിയായ നായയാണ്. സ്റ്റേഷനിലെ പോലീസുകാർക്കൊപ്പം ജീവിതവും താമസവും ഭക്ഷണവും ഇവിടെ തന്നെ.
പള്ളുരുത്തി കസ്ബ സ്റ്റേഷനായതുകൊണ്ട് സ്റ്റേഷനിൽ എത്തിയ കാലം മുതൽ കസ്ബൻ എന്നാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിളിക്കുന്നത്.
ഒരു വർഷക്കാലമായി മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറായിരുന്ന രവീന്ദ്രനാഥുമായി വലിയ ചങ്ങാത്തത്തിലായിരുന്നു കസ്ബൻ.
മനുഷ്യനോടായാലും മുഗത്തിനോടായാലും നമ്മൾ എന്ത് നല്കുന്നു, അത് നമുക്ക് തിരിച്ചു ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ പറയുന്നു.
സ്ഥലം മാറിപ്പോയാലും കസ്ബനെ കാണാൻ ഇടക്ക് ഞാൻ ഇവിടെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.