ബംഗളൂരു: ബിജെപിക്കെതിരേ വിശാലസഖ്യത്തിനായി പ്രതിപക്ഷ പാര്ട്ടികളുടെ യോഗം ഇന്നും നാളെയുമായി ബംഗളൂരുവില് ചേരും. 24 പാര്ട്ടികള് പങ്കെടുക്കും.
ഡല്ഹി ഓര്ഡിനന്സിനെ എതിര്ക്കുമെന്ന് കോണ്ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മുതല് എട്ട് വരെ ആദ്യയോഗം നടക്കും.
തുടര്ന്ന് കര്ണാടക മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില് നേതാക്കള് പങ്കെടുക്കും.
നാളെ രാവിലെ 11 മുതല് വൈകിട്ട് നാല് വരെയാണ് പ്രധാന യോഗം.
സഖ്യത്തിന് പേര് നല്കുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. സീറ്റ് വിഭജനത്തിലും പ്രാഥമിക ചര്ച്ചയുണ്ടാകും.
പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ യോഗമാണ് ബംഗളൂരുവിലേത്. പട്നയിലായിരുന്നു ആദ്യയോഗം. ഏക സിവില് കോഡ്, എന്സിപിയിലെ പിളര്പ്പ് എന്നീ വിഷയങ്ങളില് എടുക്കേണ്ട നിലപാടില് യോഗത്തില് ചര്ച്ചയുണ്ടാകും.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാര്ട്ടികള് ചേര്ന്ന് മൂന്ന് വര്ക്കിംഗ് ഗ്രൂപ്പുകള് രൂപീകരിച്ച് ഒരു പൊതു അജണ്ടയോടെ പ്രവര്ത്തിക്കേണ്ടതെങ്ങനെ എന്നതിലാകും ചര്ച്ചകളില് ഊന്നല് നല്കുക.
കോണ്ഗ്രസിനും എഎപിക്കും പുറമെ ഡിഎംകെ, തൃണമൂല്, ജെഡിയു, ആര്ജെഡി, എന്സിപി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ് പാര്ട്ടികളും പങ്കെടുക്കും.
സോണിയാ ഗാന്ധി, രാഹുല് ഗാന്ധി, മല്ലികാര്ജുന് ഖര്ഗെ, മമതാ ബാനര്ജി, നിതീഷ് കുമാര്, തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിന് തുടങ്ങിയ നേതാക്കള് യോഗത്തിനെത്തും.