കിംഗ് ഖാന് ഷാരൂഖിന്റെ പുതിയ ചിത്രം പത്താന് റിലീസിംഗിന് തയ്യാറെടുക്കുകയാണ്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ചിത്രത്തിലെ ഒരു ഗാനരംഗം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അത് ഒന്ന് ഒതുങ്ങിയപ്പോള്‍ ഇപ്പോഴിതാ ഷാരൂഖിന്റെ മകനെ ചുറ്റിപ്പറ്റിയുള്ള ഒരു വാര്‍ത്തയാണ് ചൂടു പിടിക്കുന്നത്.
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനും നടി നോറ ഫത്തേഹിയും ഡേറ്റിംഗിലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ പ്രചാരണം ശക്തമാകുമ്പോള്‍ തന്നെ പാക്കിസ്ഥാന് നടി സാദിയ ഖാന് ആര്യന്റെ പുതിയ പ്രണയ നായികയാണെന്നും പാപ്പരാസികള്‍ അവകാശപ്പെടുന്നു.
ആര്യനും മുപ്പത്തിയഞ്ചുകാരിയായ സാദിയ ഖാനും ഒരുമിച്ചുള്ള ചിത്രം സാദിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പുതുവത്സരത്തിലേക്കുള്ള പുതിയ തുടക്കം എന്നാണ് അടിക്കുറിപ്പ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വന്ന ചിത്രം പെട്ടെന്ന് വൈറലായി മാറിയിരുന്നു.
പാക്കിസ്ഥാനില്‍ ടെലിവിഷന്‍ മേഖലയിലും മറ്റും സജീവ സാന്നിദ്ധ്യമാണ് സാദിയ. അതേസമയം ആര്യന് ഖാനും നോറ ഫത്തേഹിയും ദുബായിയില്‍ ഒന്നിച്ചു എത്തിയതാണ് ഇരുവരും ഡേറ്റിംഗില്‍ ആണെന്ന പ്രചാരണങ്ങള്‍ക്ക് കാരണം.
ദുബായിയില്‍ നിന്നുള്ള ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളില്ല. നേരത്തേ ദുബായില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ആര്യന്റെ സഹോദരി സുഹാന ഖാനും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറുമൊത്ത് നോറ പോസ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരുന്നു.
ദുബായിയില്‍ ഒരു പാര്‍ട്ടിയില്‍ ഇരുവരും ഉണ്ടായിരുന്നു. ആ പാര്‍ട്ടിയില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
ഇതിനപ്പുറം ഒന്നുമില്ല. അവര്‍ രണ്ടുപേരും ഒരേ സൗഹൃദ സംഘത്തിന്റെ ഭാഗമാണെന്ന് ഒരുവിഭാഗം വാദിക്കുന്നു.
ആര്യനെയും നോറയെ ഒരേ വേദിയില്‍ കാണുന്നത് വലിയ കാര്യമല്ല എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഇരുവരും ഡേറ്റിംഗ് ആരംഭിച്ചെന്ന് പാപ്പരാസികളും പറയുന്നു. മുമ്പ് നടി അനന്യ പാണ്ഡെയും ആര്യന് ഖാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.