മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. യുവതിയുടെ പരാതിയില്‍
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ 23ന് രാത്രി ചര്‍ണി റോഡിനും ഗ്രാന്‍ഡ് റോഡിനും ഇടയിലാണ് സംഭവം. അഞ്ചു ദിവസത്തിനു ശേഷം ബുധനാഴ്ചയാണ് യുവതി പരാതിയുമായി റെയില്‍വേ പോലീസിനെ സമീപിച്ചത്.
ചര്‍ച്ച് ഗേറ്റിലേക്കു പോവുകയായിരുന്ന ട്രെയിനില്‍ ചര്‍ണി റോഡില്‍നിന്നാണ് ഇരുപത്തിനാലുകാരിയായ യുവതി കയറിയത്.
ഗ്രാന്‍ഡ് റോഡ് എത്തിയതോടെ യുവതിക്കു നേരെ അശ്ലീല ആംഗ്യ വിക്ഷേപങ്ങള്‍ കാട്ടുകയും അസഭ്യം പറയുകയും ചെയ്ത് ഒരാള്‍ ഇറങ്ങിപ്പോവുകയായിരുന്നു.
അതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്.
ഈ മാസം തുടക്കത്തില്‍ ലോക്കല്‍ ട്രെയിനിലെ ലേഡീസ് കംപാര്‍ട്ടമെന്റില്‍ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടന്നിരുന്നു.
ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നടപടിക്കായി സമ്മര്‍ദം ശക്തമായിട്ടുണ്ട്.