തീവ്രവാദികള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയിരുന്ന യുവാവ് സേലത്ത് അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ ആസിക്ക് ആണ് അറസ്റ്റിലായത്.
തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അക്തര്‍ ഹുസൈന് എന്നയാളെ ജൂലായില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്തര്‍ ഹുസൈന് സേലത്തുള്ള രണ്ട് പേരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഇയാള്‍ക്ക് ബന്ധമുള്ള അലിമുല്ലാ എന്ന യുവാവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതുകാരനായ അലിമുല്ലായെ ചോദ്യം ചെയ്തതോടെയാണ് ആസിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഒരു ടെക്സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ആസിക്ക്. ഇയാള്‍ക്കും അലിമുല്ലായ്ക്കും വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിന് പ്രതിമാസം മുപ്പതിനായിരം രൂപയാണ് തീവ്രവാദ സംഘടനകള്‍ പ്രതിഫലമായി നല്‍കിയിരുന്നത്.