ത്രിപുരയിലെ താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോടി. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴുപേരെ കണ്ടെത്തി.
തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് രാജ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (പിആര്‍ടിഐ) കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗികള്‍ മുങ്ങിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞതെന്ന് അംബാസ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് പറഞ്ഞു.
രോഗികളെ കാണാതായതോടെ ആശുപത്രി അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
18 രോഗികള്‍ ട്രെയിനില്‍ കയറി സംസ്ഥാനം വിട്ടിരിക്കാമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കി.
ഏപ്രില്‍ 22 ന് അഗര്‍ത്തലയിലെ അരുന്ധതിനഗര്‍ പ്രദേശത്തെ ഒരു കോവിഡ് സെന്ററില്‍ നിന്ന് 31 രോഗികള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു.