ഭാര്യയുടെ അനുജത്തിയെ ഭീഷണിപ്പെടുത്തിയ രതീഷ് വരുതിയിലാക്കി. എന്നാൽ, ഇതിനിടയിൽ എങ്ങനെയോ വിവരം ചേച്ചി നീതു അറിഞ്ഞു.
അവിശ്വസനീയതയോടെയാണ് ഇക്കാര്യം അവർ കേട്ടത്. ചിന്തിക്കാൻ പോലും കഴിയാത്ത ഒരു ദുരന്ത സത്യത്തിനു മുന്നിലാണ് താൻ നിൽക്കുന്നതെന്ന തിരിച്ചറിവ് അവരെ തകർത്തുകളഞ്ഞു.
അനുജത്തി തന്റെ ഭർത്താവിന്റെ നിയന്ത്രണത്തിലാണെന്നു നീതു അറിഞ്ഞതു കുടുംബത്തിൽ വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങിയത്.
ഭാര്യയുടെ സങ്കടവും പൊട്ടിത്തെറിയുമൊന്നും രീതിഷിനു വലിയ കുലുക്കം സൃഷ്ടിച്ചില്ല. ഇതൊക്കെ തന്റെ അവകാശമാണ്, താൻ തോന്നുന്നപടി ചെയ്യുമെന്ന മട്ടിലായിരുന്നു അയാളുടെ പോക്ക്.
ഈ പ്രതിസന്ധിക്കുമുന്നിൽ തകർന്ന നീതു ഒടുവിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതായി പോലീസ് പറയുന്നു. ഇതോടെയാണ് സംഭവങ്ങൾ നാട്ടുകാർക്കിടയിലും ചർച്ചയായി മാറിയത്.
ആത്മഹത്യ ശ്രമം ഉണ്ടായതോടെ കുടുംബാംഗങ്ങളൊക്കെ ഇടപെട്ടു. ഒടുവിൽ അനുജത്തി ഇനി നീതുവിന്റെ വീട്ടിലേക്കു വരരുത് എന്ന ധാരണയുണ്ടാക്കി.
ആദ്യം ഇക്കാര്യം അംഗീകരിക്കുന്നതായി രതീഷ് ഭാവിച്ചെങ്കിലും അടിസ്ഥാനപരമായി അയാൾക്ക് ഒരു മാറ്റവും ഉണ്ടായില്ല.
രതീഷിന്റെ കുറുക്കൻ ബുദ്ധിയിൽ ഈ നിയന്ത്രണവും മുങ്ങിപ്പോയി. ഭാര്യ വീട്ടിൽ ഇല്ലാത്ത സമയം നോക്കി വീട്ടിലേക്കു വരാൻ അയാൾ ഹരികൃഷ്ണയെ നിർബന്ധിച്ചു. ചിലപ്പോഴൊക്കെ സമ്മർദം ചെലുത്തി കൂട്ടിക്കൊണ്ടുപോയി.
ഭീഷണിയും പീഡനവും
ഇതിനിടയിലാണ് രതീഷ് ഞെട്ടിക്കുന്ന ആ വിവരം അറിയുന്നത്. ഹരികൃഷ്ണയ്ക്കു ജോലി സ്ഥലത്ത് ഒരു പ്രണയം ഉണ്ട്.
വെറുതെയുള്ള അടുപ്പമില്ല, ആ പ്രണയം വിവാഹത്തിൽ എത്താൻ വരെ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞതോടെ രതീഷിലെ ക്രിമിനൽ ഉണർന്നു.
ഹരികൃഷ്ണയെ തന്റെ നിയന്ത്രണത്തിൽനിന്നു മറ്റാരെങ്കിലും കൊണ്ടുപോകുന്നത് അയാൾക്ക് ഉൾക്കൊള്ളാനായില്ല. ഭീഷണിപ്പെടുത്തിയും വേദനിപ്പിച്ചും പ്രണയത്തിൽനിന്നു പിന്തിരിപ്പിക്കാനായി അയാളുടെ ശ്രമം.
എന്നാൽ, ഹരികൃഷ്ണ അതിനെയൊക്കെ ചെറുത്തും സഹിച്ചുംനിന്നു. ജീവിതം അവസാനിപ്പിക്കാൻ അവൾക്ക് ഒട്ടും ആഗ്രഹമില്ലായിരുന്നു.
അല്ലെങ്കിൽ ഇത്തരം പ്രതിസന്ധികൾക്കിടയിൽ അതു നേരത്തെ തന്നെ സംഭവിച്ചേനെ.
തന്നെ ഭീഷണിപ്പെടുത്തി വരുതിയിൽ ആക്കിയിരിക്കുകയാണെങ്കിലും തന്റെ ചേച്ചിയുടെ ഭർത്താവ് തന്റെ ജീവനെടുക്കുമെന്ന് അവൾ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. സ്വന്തം വീട്ടില്‍ പോലും അവള് സുരക്ഷയില്ലായിരുന്നു.
രക്ഷപ്പെടാൻ മോഹം
രതീഷ് ഒരുക്കിയിരിക്കുന്ന കെണിയിൽനിന്ന് എങ്ങനെയങ്കിലും രക്ഷപ്പെടണമെന്ന മോഹം അതിയായി അവൾക്ക് ഉണ്ടായിരുന്നു.
എന്നാൽ, അതെങ്ങനെ എന്നതു മാത്രം അവൾക്കു വ്യക്തമായിരുന്നില്ല. തനിക്കൊരു പ്രണയം ഉണ്ടെന്നറിയുന്പോൾ രതീഷ് പിൻമാറുമെന്നൊക്കെയാണ് അവൾ ധരിച്ചിരുന്നത്.
എന്നാൽ, അയാൾ കൂടുതൽ സ്വാർഥനാവുകയായിരുന്നു അതോടെ. എല്ലാവര്ക്കും സ്വന്തം വീട് അഭയം ഒരുക്കുമ്പോള്‍ അവള് അവിടെയും ഒരു തടവറയിലായിരുന്നു.
കഴുകനെപോലെ അയാൾ തന്നെ എപ്പോഴും വട്ടമിട്ടു പറക്കുന്നത് അവള്‍ക്ക് അറിയാമായിരുന്നു. ഇതിനിടയിലും സ്വന്തം കുടുംബമെന്ന സ്വപ്നം അവള്‍ക്കും ഉണ്ടായി. ഇതാണ് അവള് ചെയ്ത ഏക തെറ്റും!
ആ കറുത്ത രാത്രി
വീട്ടില്‍നിന്നു തങ്കി കവലയില്‍ എത്തി കെഎസ്ആര്‍ടിസി ബസില്‍ കയറിയാണ് ഹരികൃഷ്ണ ആലപ്പുഴയില്‍ ജോലിക്കു പോയിരുന്നത്.
ചിലപ്പോള്‍ വീട്ടില്‍നിന്നു സൈക്കിളിലായിരിക്കും വരിക. ജോലികഴിഞ്ഞു താമസിച്ചാണ് വരുന്നതെങ്കിൽ രതീഷ് തന്റെ വാഹനത്തിൽ കയറ്റി അവളെ വീട്ടിൽ കൊണ്ടാക്കുന്നതും പതിവായിരുന്നു.
വെള്ളിയാഴ്ച രാത്രി ഒമ്പതിനു ഡ്യൂട്ടി കഴിഞ്ഞു തങ്കിക്കവലയില്‍ എത്തിയ ഹരികൃഷ്ണയെ കാത്തു രതീഷ് ഉണ്ടായിരുന്നു.
അയാൾ അവളെ ബൈക്കില്‍ കയറ്റി തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അന്നു മദ്യലഹരിയിലായിരുന്നു രതീഷ് ഹരികൃഷ്ണയെ കൊണ്ടുപോകാന്‍ വന്നത്.
ഫോൺ വന്നപ്പോൾ
ഇതിനിടയില്‍ മകളെ അന്വേഷിച്ച് അച്ഛന് ഉല്ലാസിന്റെ ഫോണ്‍ രതീഷിനു വന്നിരുന്നു. ഇന്ന് അവള്‍ക്കു നൈറ്റ് ജോലിയുണ്ടെന്നും വരില്ല എന്നും പറഞ്ഞു അയാൾ കട്ട് ചെയ്തു.
പിന്നെ ബൈക്കില്‍ അവളെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയതോടെ ഹരികൃഷ്ണയോട് അയാളുടെ ആദ്യം ചോദ്യം പുതിയ സുഹൃത്തിനെക്കുറിച്ചായിരുന്നു.
അയാളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമായി. ദേഷ്യം പൂണ്ട രതീഷ് ഹരികൃഷ്ണയെ മര്‍ദിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ചു തല ജനലില്‍ ഇടിപ്പിക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തില്‍ അവൾ താഴെ വീണു. അരിശം പോരാഞ്ഞ് അവളുടെ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു. അതുകൊണ്ടും അയാളുടെ ദേഷ്യം തീർന്നില്ല.
(തടരും)