256 വയസുവരെ ജീവിച്ച് ലോകത്തെ ഞെട്ടിച്ച ചൈനീസ് മുത്തച്ഛന്റെ ആയുര്രഹസ്യം പുറത്ത്. താന്‍ മരിക്കുന്നതിന് തൊട്ടു മുമ്പ് ചൈനയിലെ രാജാവിനോടാണ് ലീ എന്നു പേരുള്ള ഈ അദ്ഭുത മനുഷ്യന് തന്റെ ആയുസിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ചൈനീസ് മുത്തച്ഛന്റെ പ്രായം സംബന്ധിച്ച വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീകരിച്ചിട്ടുണ്ട്.
1827 ല്‍ ചൈന ഭരിച്ചിരുന്ന വിദേശ ഭരണകൂടം ലീയുടെ 150ാം വയസില്‍ അനുമോദനം അറിയിച്ചുകൊണ്ട് നല്കിയ രേഖ ചൈനീസ് പ്രെഫസര്‍ കണ്ടെത്തിയതായുള്ള വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. പിന്നാലെ ലീയുടെ 200-ാം ജന്മദിനത്തില് ചൈനീസ് ഭരണകൂടം നല്കിയ ആശംസകളും കണ്ടെത്തിയിരുന്നു. ആ ദീര്‍ഘായുസിനു പിന്നില്‍ മലനിരകളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ഔഷധ സസ്യമാണെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഔഷധസസ്യങ്ങള്‍ ഭക്ഷണമാക്കി ആരംഭിച്ച ജീവിതയാത്രയാണ് ലീ യെ 256ന്റെ നെറുകയില്‍ കൊണ്ടെത്തിച്ചത്.
ഗോജി ബെരി, ഹി ഷുവു, ഗോതു കോല, പിന്നെ ധാന്യമണി കെട്ടിയുണ്ടാക്കിയ വൈന്‍ എന്നീ പൊടികൈകള്‍ 40 വര്‍ഷത്തോളം ലീ പിന്തുടര്ന്നു. ഔഷധസസ്യങ്ങള്‍ മാത്രമല്ല, മനസിനെ സംരക്ഷിക്കുന്ന രീതിയും ആയുസ് നിര്‍ണ്ണയിക്കുമെന്ന് ലീ പറഞ്ഞുവത്രേ..മനസിനെ ശാന്തമായി നിര്‍ത്തുകയും ഒപ്പം ശ്വസനത്തിനുള്ള തന്ത്രങ്ങളും പാലിക്കണം. 23 തവണ വിവാഹം കഴിച്ച ലീക്ക് 200 ല്‍ അധികം കുട്ടികളുണ്ടെന്നാണ് പറയപ്പെടുന്നത്. 500 വയസുള്ള ഒരാളെ ലീ കാണാന്‍ ഇടയായതാണ് ആയുസ് നീട്ടിക്കൊണ്ടു പോകുന്നതിലേയ്ക്ക് നയിച്ചതത്രേ. ഇനി എന്നാണാവോ ആ 500 വയസുകാരനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുക.