യുവതിയെ ബലപ്രയോഗത്താല്‍ വിവാഹം കഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യാശ്രമം. ചെന്നൈയിലാണ് സംഭവം.
26 വയസുള്ള അരുണ്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അരുണിന് ഈ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടായിരുന്നു.
അതിനിടെയാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചത് അരുണ്‍ അറിഞ്ഞത്. ഇതേതുടര്‍ന്ന് മൂത്തസഹോദരനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അരുണ്‍ ബലാല്‍ക്കാരമായി യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ ഇരുവരെയും യുവതിയുടെ വീട്ടുകാര്‍ പിടികൂടി വീട്ടില്‍ നിന്ന് പുറത്താക്കി.
യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് എത്തിയപ്പോള്‍ വിവാഹശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തി.
മൂത്തസഹോദരന് സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്ക് ശേഷം അരുണിനെയും പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.