മതനിന്ദ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ 26കാരിയായ മുസ്ലിം വനിതയ്ക്ക് വധശിക്ഷ. പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം വാട്സാപ്പ് വഴി അയച്ചു നല്‍കിയതിനും വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതിനുമാണ് കോടതി വധശിക്ഷ വിധിച്ചത്.
2020 മെയ് മാസത്തിലാണ് അനീഖാ അതീഖ് എന്ന 26കാരിയെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
അനീഖ ആദ്യം ഈ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട പുരുഷ സുഹൃത്ത് ഉടന്‍ തന്നെ ഇത് വാട്സാപ്പ് സ്റ്റാറ്റസില്‍ നിന്നും എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല.
മാത്രമല്ല ഈ ചിത്രം ഉടന്‍ തന്നെ അനീഖ ഉടന്‍ ആ സുഹൃത്തിന് അയച്ചു നല്‍കിയതായും കോടതി നിരീക്ഷിച്ചു.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ മതനിന്ദ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുള്ളതാണ്.
റാവല്‍ പിണ്ടിയിലെ കോടതിയാണ് അനീഖയ്ക്ക് വധശിക്ഷ വിധിച്ചത്.20 വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. തടവു ശിക്ഷ അനുഭവിച്ച ശേഷം തൂക്കിക്കൊല്ലാനാണ് വിധി.