മമ്മൂട്ടി ചിത്രം മധുരരാജ പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തില്‍ ചിത്രത്തെ കുറിച്ച് വിശദീകരിച്ച് അണിയറ പ്രവര്‍ത്തകര്‍. എല്ലാ ചിലവുകളും ചേര്‍ത്ത് 27 കോടി രൂപ ആയിട്ടുണ്ട്. ഇത് തള്ളലൊന്നുമല്ല. ഇതാണ് സത്യം’,നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് പറഞ്ഞു.
2010ല്‍ പുറത്തിറങ്ങിയ ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയുടേതുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് മധുരരാജയില്‍. എന്നാല്‍ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ല മധുരരാജയെന്ന് വൈശാഖ് പറഞ്ഞിരുന്നു. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സണ്ണി ലിയോണ്‍ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാസം 12ന് തീയേറ്ററുകളിലെത്തും.