പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗികചൂഷണത്തിനിരയാക്കിയ കേസില് യുവാവിന് കഠിന തടവ് വിധിച്ച് കോടതി.
പാലക്കാട് തെങ്കര സ്വദേശിയായ വിപിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.
പെണ്കുട്ടിയോടു പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചശേഷം ഓട്ടോറിക്ഷയില് കൊണ്ടുപോയി വിപിന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
ഇരുപത്തിമൂന്നുകാരനായ വിപിനെ 27 വര്ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 1,10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നല്കാനും കോടതി നിര്ദേശിച്ചു.
മണ്ണാര്ക്കാട് എസ്ഐ സുരേഷ് ബാബു, അജിത്കുമാര് എന്നിവരാണ് കേസ് റജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ചത്. കേസില് പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാര് ഹാജരായി.