ഇപ്പോഴത്തെ വിവാഹം ഒരു ആഘോഷമാണ്. അലങ്കരിച്ച വാഹനങ്ങളും എന്തിന് ഡിജെ പോലും വിവാഹാഘോഷങ്ങളുടെ ഭാഗമാണ്.
ഇതൊന്നുമില്ലാത്ത ഒരു വിവാഹം ഇന്ന് ചിന്തിക്കുക പോലും അസാധ്യം. എന്നാല്‍ ഡ്രൈവര്‍മാരുടെ സമരം കാരണം പാതിരാത്രിയില്‍ 28 കിലോമീറ്ററാണ് വരന് നടക്കേണ്ടി വന്നത്.
ഒഡീഷയിലെ രായഗഡ ജില്ലയിലാണ് വരനും ബന്ധുക്കളും താലികെട്ടാനായി നടന്നത് 28 കിലോമീറ്റര്‍ നടന്നു താണ്ടിയത്.
ഡ്രൈവര്‍ ഏകതാ മഹാമഞ്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് വിവാഹം സംഘം നടക്കാന്‍ നിര്‍ബന്ധിതരായത്.
വ്യാഴാഴ്ച രാത്രി നടന്ന സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വധുവിന്റെ വീട്ടിലെത്തിയത്.
22കാരനായ വരന് വിവാഹഘോഷയാത്രയ്ക്കായി നാല് എസ് യുവികള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ പദ്ധതികള്‍ കൈവിട്ടുപോയി.
വരന്റെ വീട്ടുകാര്‍ വിവാഹത്തിനാവശ്യമായ മറ്റുസാമഗ്രികള്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു.
ഏട്ടുസ്ത്രീകള്‍ ഉള്‍പ്പടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പടെ മുപ്പത് പേരാണ് വധുവിന്റെ വീട്ടിലേക്ക് നടന്നത്.
ഇത് ഒരു നീണ്ട നടത്തമായിരുന്നു. ഒപ്പം മറക്കാനാകാത്ത അനുഭവവുമായിരുന്നെന്ന് വരന് നരേഷ് പറഞ്ഞു. വിവാഹസംഘം നടന്ന് പുലര്‍ച്ചയെത്തിയതിനാല്‍ വിവാഹചടങ്ങുകള്‍ വൈകിയാണ് നടന്നത്.
‘ഞങ്ങള്‍ ആദിവാസികളാണ്, നീണ്ട നടത്തം പരിചയമുണ്ട്, രാത്രിയില്‍ പോലും ഞങ്ങള്‍ക്ക് റോഡുകള്‍ പരിചയമാണ്, മുന്‍പ് വിവാഹത്തിന് കാല്‍നടയാത്രയും പതിവായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹനങ്ങള്‍ ഉപയോഗിക്കുന്നു,’ വധുവിന്റെ അമ്മാവന് പറഞ്ഞു.