ബാ​ല​സോ​റി​ലെ ട്രെയിൻ ദുരന്തത്തിൽ മ​ര​ണ​സം​ഖ്യ 280 ക​ട​ന്നു; മരണസംഖ്യ ഉയർന്നേക്കാം; ആ​യി​ര​ത്തോ​ളം പേർക്ക് പ​രി​ക്ക്

 

ബാ​ല​സോ​ർ (ഒ​ഡീ​ഷ): ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 280 ആ​യി ഉ​യ​ര്‍​ന്നു. 238 പേ​ർ മ​രി​ച്ചെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ക‍​ണ​ക്ക്.

മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നും റെ​യി​ൽ​വേ പ​റ​യു​ന്നു. ആ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്കാ​ണ് പ​രി​ക്കു​ള്ള​ത്. പലരുടെയും പരിക്ക് ഗുരുതരമാണ്. പാ​ളം തെ​റ്റി​യ കോ​ച്ചു​ക​ളി​ൽ നി​ര​വ​ധി​പ്പേ​ർ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, ഒ​ഡി​ആ​ര്‍​എ​ഫ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ന്നു. ദു​ര​ന്തം സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി 7.20നാ​യി​രു​ന്നു രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​പ​ക​ടം. ബാ​ല​സോ​ർ ജി​ല്ല​യി​ലെ ബ​ഹ​നാ​ഗ ബ​സാ​ർ സ്റ്റേ​ഷ​നു സ​മീ​പം പാ​ളം തെ​റ്റി മ​റി​ഞ്ഞ ഷാ​ലി​മാ​ര്‍-​ചെ​ന്നൈ കോ​റ​മ​ണ്ഡ​ല്‍ എ​ക്സ്പ്ര​സി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ യ​ശ്വ​ന്ത്പു​ര്‍-​ഹൗ​റ എ​ക്സ്പ്ര​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ട്രെ​യി​ന്‍ കോ​ച്ചു​ക​ള്‍ അ​ടു​ത്ത് നി​ര്‍​ത്തി​യി​ട്ട ഗു​ഡ്സ് ട്രെ​യി​നി​ന് മു​ക​ളി​ലേ​ക്ക് തെ​റി​ച്ചു വീ​ണു.ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും ത​ക​ർ​ന്ന ബോ​ഗി​ക​ൾ പൊ​ളി​ച്ചെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഒ​ഡീ​ഷ ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഈ​ബോ​ഗി​ക​ൾ​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ളു​ണ്ടെ​ന്നു സം​ശ​യ​മു​ണ്ട്. അ​പ​ക​ടം ന​ട​ന്ന​തി​ന് സ​മീ​പ​ത്താ​യു​ള​ള അ​ഞ്ചു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ന​ല്കു​ന്ന​ത്.

അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്താ​ൻ റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.

പ​രി​ക്കേ​റ്റ​വ​രി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും മ​റ്റു​ള്ള​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ന​ൽ​കും. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.

കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്, ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യ്ക്, ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി തു​ട​ങ്ങി​യ​വ​ർ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

കോ​ല്‍​ക്ക​ത്ത​യ്ക്ക് സ​മീ​പം ഷാ​ലി​മാ​റി​ല്‍​നി​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ട് മു​ന്ന​ര​യോ​ടെ​യാ​ണ് കോ​റ​മ​ണ്ഡ​ല്‍ എ​ക്സ്പ്ര​സ് ചെ​ന്നൈ ല​ക്ഷ്യ​മാ​ക്കി പു​റ​പ്പെ​ട്ട​ത്. ര​ണ്ട് സ്റ്റേ​ഷ​നു​ക​ള്‍ ക​ഴി​ഞ്ഞ് ബാ​ല​സോ​റി​ലെ​ത്തി​യ ട്രെ​യി​നി​ന്‍റെ പി​ന്നീ​ടു​ള്ള കു​തി​പ്പ് ദു​ര​ന്ത​ത്തി​ലേ​ക്കാ​യി​രു​ന്നു.

വേ​ഗ​ത്തി​ല്‍ കു​തി​ച്ച ട്രെ​യി​ന്‍ ബ​ഹ​നാ​ഗ സ്റ്റേ​ഷ​ന് സ​മീ​പം പാ​ളം തെ​റ്റി. 12 കോ​ച്ചു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. പാ​ളം തെ​റ്റി കി​ട​ന്ന ബോ​ഗി​ക​ളി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ യ​ശ്വ​ന്ത്പൂ​ര്‍ ഹൗ​റ എ​ക്പ്ര​സും ഇ​ടി​ച്ചു​ക​യ​റി.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ച​ര​ക്കു​വ​ണ്ടി​യി​ലേ​ക്കും കോ​ച്ചു​ക​ള്‍ തെ​റി​ച്ചു വീ​ണു. ഹൗ​റ എ​ക്സ്പ്ര​സി​ന്‍റെ പി​ന്നി​ലു​ള്ള ഒ​രു ജ​ന​റ​ൽ കോ​ച്ചും അ​ടു​ത്തു​ള്ള ര​ണ്ട് ബോ​ഗി​ക​ളും പാ​ളം തെ​റ്റി മ​റി​ഞ്ഞു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഒ​ട്ടേ​റെ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ചി​ല​തു വ​ഴി തി​രി​ച്ചു​വി​ട്ടു.

ഹെ​ൽ​പ് ലൈ​ൻ 044 25330952, 044 25330953, 044 25354771 (മൂ​ന്നും ചെ​ന്നൈ), 033 26382217 (ഹൗ​റ), 8972073925 (ഖ​ര​ഗ്പു​ർ), 82495 91559 (ബാ​ല​സോ​ർ), 080 22356409 (ബം​ഗ​ളൂ​രു).

Related posts

Leave a Comment