കൊച്ചി: മോഹന്‍ലാല്‍ ചിത്രം ദൃശ്യം -2 തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ. ചിത്രം ഒടിടി റിലീസായി ആദ്യം വരുന്നതിനാൽ പിന്നീട് ഒരു തീയറ്ററിലും പ്രദർശിപ്പിക്കില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
ദൃശ്യം-2 ഒടിടി റിലീസിന് ശേഷം തീയറ്ററുകളിലെത്തുമെന്ന വാർത്തകൾക്കിടെയാണ് ഫിലിം ചേംബർ നിലപാട് കടുപ്പിച്ചത്.
തീയറ്ററില്‍ റിലീസ് ചെയ്തശേഷം ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്നും വിജയകുമാർ വ്യക്തമാക്കി.