തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി.ബഹിഷ്കരിച്ചുള്ള സമരം രണ്ടാം ദിവസത്തിലേക്ക്. പതിവ് പോലെ സർക്കാർ ആശുപത്രികളിലെത്തിയ രോഗികൾ ഇന്നും വലയുകയാണ്. ദീർഘിപ്പിച്ച ഒ.പി.സമയം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സർക്കാർ ഡോക്ടർമാരും അവരുടെ സംഘടനയും ഉറച്ച് നിൽക്കുന്നത്.
ഡോക്ടർമാരുടെ ഒ.പി.ബഹിഷ്കരിച്ചുള്ള സമരത്തെ നേരിടാൻ കരാർ അടിസ്ഥാനത്തിലുള്ള ഡോക്ടർമാരെയും പി.ജി,ഡോക്ടർമാരെയും ആരോഗ്യവകുപ്പ് രംഗത്തിറക്കിയെങ്കിലും സ്പെഷ്യലൈസ്ഡ് അല്ലാത്തതിനാൽ രോഗികൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇന്ന് സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ഡോക്ടർമാർ സമരത്തിലാണെന്ന് അറിയാവുന്നതിനാൽ രോഗികൾ ആശുപത്രിയിലെത്തിയിട്ടില്ല. ഡോക്ടർമാരുടെ സമരം അറിയാതെ ഇന്നലെ വിവിധ സർക്കാർ ആശുപത്രികളിലെത്തിയ രോഗികൾ ശരിക്കും വലഞ്ഞിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒപിയിൽ എത്തിയ രോഗികളുടെ എണ്ണം ഇന്ന് വളരെ കുറവാണ്.
സാധാരണ 2000 മുതൽ 3000 രോഗികളാണ് ഒപിയിൽ ചികിത്സ തേടിയെത്തികൊണ്ടിരുന്നത്. ജില്ലയിലെ സർക്കാർ ആശുപത്രികളായ നെയ്യാറ്റിൻകര, പാറശാല, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല, വക്കം, കഴക്കൂട്ടം എന്നിവിടങ്ങളിലെ ആശുപത്രികളിലും രോഗികളുടെ എണ്ണം കുറവാണ്.
എങ്കിലും ചികിത്സ തേടിയെത്തിയ രോഗികൾ ഡോക്ടർമാരുടെ പണിമുടക്കിനെ തുടർന്ന് ദുരിതത്തിലായിട്ടുണ്ട്. അതേ സമയം സമരത്തെ ശക്തമായി നേരിടുമെന്നും ഡോക്ടർമാർ സമരവുമായി മുന്നോട്ട് പോയാൽ കർശന നടപടിയെടുക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ കണക്ക് ശേഖരിക്കുകയാണെന്നും ഇന്ന് വൈകുന്നേരത്തോടെ പല സുപ്രധാന നടപടികളും കൈക്കൊള്ളുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ക്