അലിക്ക് സെഞ്ചുറി; പാക്കിസ്ഥാന്‍ മുന്നോട്ട്‌

pakമെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനവും മഴ വില്ലനായെങ്കിലും അസ്ഹര്‍ അലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ പാക്കിസ്ഥാന്‍ മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനായി പൊരുതുന്നു. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 310/6 എന്ന നിലയിലാണ്. 139 റണ്‍സോടെ അസ്ഹര്‍ അലിക്ക് കൂട്ടായി 28 റണ്‍സോടെ മുഹമ്മദ് ആമിറാണ് ക്രീസില്‍.

രണ്ടാം ദിനത്തിന്റെ തുടക്കവും ഒടുക്കവും മഴ തടസപ്പെടുത്തിയതിനാല്‍ 50 ഓവര്‍ മാത്രമാണ് കളി നടന്നത്. 66 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന അസ്ഹര്‍ സെഞ്ചുറി തികച്ചതാണ് രണ്ടാം ദിനത്തിലെ സവിശേഷത. ആസാദ് ഷെഫീഖ് 50 റണ്‍സ് നേടി പുറത്തായി. ഷെഫീഖിന് പിന്നാല വന്ന സര്‍ഫ്രാസ് അഹമ്മദിന് 10 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഓസീസിന് വേണ്ടി ജാക്‌സണ്‍ ബേഡ് മൂന്നും ജോഷ് ഹേസില്‍വുഡ് രണ്ടും വിക്കറ്റുകള്‍ നേടി.

Related posts