മൂ​ന്നു കൈ​ക​ളു​മാ​യി കു​ട്ടി ജ​നി​ച്ചു; ദൈ​വ​ത്തി​ന്‍റെ അ​വ​താ​ര​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ

മൂ​ന്നു കൈ​ക​ളു​മാ​യി പി​റ​ന്നു വീ​ണ പെ​ണ്‍​കു​ഞ്ഞ് ദൈ​വ​ത്തി​ന്‍റെ അ​വ​താ​ര​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ. ഛത്തീ​സ്ഗ​ഢി​ലെ ബി​ലാ​സ്പൂ​രി​ലാ​ണ് സം​ഭ​വം. ന​വം​ബ​റി​ലാ​ണ് കു​ട്ടി ജ​നി​ച്ച​ത്. കു​ട്ടി​യു​ടെ നെ​ഞ്ചി​ന്‍റെ വ​ല​തു വ​ശ​ത്തു നി​ന്നും ചെ​റി​യൊ​രു കൈ ​വ​ള​ർ​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

എ​ന്നാ​ൽ മ​റ്റ് ര​ണ്ടു കൈ​ക​ൾ പോ​ലെ പൂ​ർ​ണ വ​ള​ർ​ച്ച​യു​ള്ള കൈയ​ല്ലി​ത്. കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് ഭയന്ന അ​മ്മ ആ​ശു​പ​ത്രി​യി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഈ ​കൈ നീ​ക്കം ചെ​യ്താ​ൽ കു​ട്ടി​ക്ക് സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഈ ​കു​ട്ടി​യെ ദൈ​വ​ത്തി​ന്‍റെ അ​വ​താ​ര​മാ​യാ​ണ് ഗ്രാ​മ​വാ​സി​ക​ളി​ൽ ചി​ല​ർ ക​രു​തു​ന്ന​ത്.

Related posts