ബംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള ആർടിസി ബംഗളൂരുവിൽനിന്ന് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. യാത്രാത്തിരക്ക് കൂടുതലുള്ള ഡിസംബർ 21 മുതൽ 24 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 28 സ്പെഷൽ സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്.
തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും.
കർണാടക ആർടിസി കേരളത്തിലേക്ക് 30 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് 27 സർവീസുകളും മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് മൂന്നു സർവീസുകളുമാണ് പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള പതിവു സർവീസുകളിൽ ടിക്കറ്റുകൾ തീർന്നതോടെയാണ് സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത്. മണ്ഡലകാലം കൂടി ആയതിനാൽ കേരളത്തിലേക്ക് യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്ന് കർണാടക ആർടിസി അറിയിച്ചു.
അവധിക്കു ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും സ്പെഷൽ സർവീസുകൾ നടത്തും.അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. തിരക്ക് മുതലെടുത്ത് സ്വകാര്യബസുകളും ടിക്കറ്റ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
ഡിസംബർ 20
രാത്രി 9.18ന് ബംഗളൂരു- തൃശൂർ
ഡിസംബർ 21
രാത്രി 7.38, 7.44, 8.38, 8.56, 9.10: ബംഗളൂരു- എറണാകുളം
രാത്രി 8.10, 8.40, 9.28, 9.38, 9.40: ബംഗളൂരു- തൃശൂർ
രാത്രി 9.47, 9.58, 10.10: ബംഗളൂരു- പാലക്കാട്
രാത്രി ഏഴ്, 7.14, 7.40, 7.58: ബംഗളൂരു- കോട്ടയം
രാത്രി 10.10: ബംഗളൂരു- കോഴിക്കോട്
രാത്രി 9.08: ബംഗളൂരു- മൂന്നാർ
രാത്രി 8.40: ബംഗളൂരു- കുമളി
രാത്രി 7.27: മൈസൂരു- എറണാകുളം
ഡിസംബർ 22
രാത്രി 7.38: ബംഗളൂരു- എറണാകുളം
രാത്രി 9.28, 9.38: ബംഗളൂരു- തൃശൂർ
രാത്രി 9.47: ബംഗളൂരു- പാലക്കാട്
രാത്രി ഏഴ്, 7.14: ബംഗളൂരു- കോട്ടയം
രാത്രി 7.27: മൈസൂരു- എറണാകുളം
ഡിസംബർ 23
രാത്രി 7.27: മൈസൂരു- എറണാകുളം