മൂ​ന്നു നാ​യി​ക​മാ​രു​മാ​യി വി​ജ​യ്

vijayi

ത​മി​ഴി​ലെ ഇ​ള​യ​ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സാ​മ​ന്ത, കാ​ജ​ൽ അ​ഗ​ർ​വാ​ൾ, ജ്യോ​തി​ക എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്നു.    വി​ജ​യ് നാ​യ​ക​നാ​കു​ന്ന 61-ാമ​ത്തെ ചി​ത്ര​മാ​യി​രി​ക്കും ഇ​ത്. ആ​റ്റ് ലീ ​സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം യു​എ​സി​ലും യൂ​റോ​പ്പി​ലും ഇ​ന്ത്യ​യി​ലു​മാ​യി ചി​ത്രീ​ക​രി​ക്കും. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ആ​റ്റ് ലി വി​ജ​യ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.
ഇ​രു​വ​രും തെ​രി എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് മു​ന്പ് ഒ​ന്നി​ച്ചി​ട്ടു​ള്ള​ത്. തെ​രി വ​ൻ വി​ജ​യ​മാ​യി​രു​ന്നു.
ജ്യോ​തി​ക വി​ജ​യ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ്. 2003ൽ ​ആ​ക്ഷ​ൻ ചി​ത്ര​മാ​യ തി​രു​മ​ലൈ​യി​ലാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച​ത്.
എ ​ആ​ർ മു​രു​ഗ​ദോ​സി​ന്‍റെ ക​ത്തി​യി​ൽ സാ​മ​ന്ത വി​ജ​യ്യു​ടെ നാ​യി​ക​യാ​യി​രു​ന്നു. ജി​ല്ല എ​ന്ന ചി​ത്ര​ത്തി​ൽ കാ​ജ​ലും നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളി​ൽ വി​ജ​യ്യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച മൂ​ന്നു സു​ന്ദ​രി​ക​ൾ പു​തി​യ വി​ജ​യ് ചി​ത്ര​ത്തി​ൽ ഒ​ന്നി​ക്കു​ന്നു​വെ​ന്ന​തു ത​ന്നെ പു​തു​മ​യാ​ണ്. മൂ​ന്നു​പേ​ർ​ക്കും ചി​ത്ര​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷം ത​ന്നെ​യാ​യി​രി​ക്കും.
എ ​ആ​ർ റ​ഹ്മാ​ൻ ചി​ത്ര​ത്തി​നു സം​ഗീ​തം ന​ൽ​കും. ഭൈ​ര​വ​യാ​ണ് ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ജ​യ് ചി​ത്രം.  കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​യ ഭൈ​ര​വ വ​ൻ വി​ജ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്.

Related posts