പുരുഷന് അപ്രമാദിത്വമുള്ള പല മേഖലകളിലും സ്ത്രീകള്‍ കടന്നുവരുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു ദശകമായി കാണാന്‍ സാധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നായ ബോയിംഗ് 777ന്റെ ക്യാപ്റ്റന്‍ പദവിയിലെത്തി ചരിത്രം സൃഷ്ട്ച്ചിരിക്കുകയാണ് അന്നി ദിവ്യ എന്ന ഇന്ത്യന്‍ സുന്ദരി. ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാന്‍ഡറാണ് അന്നി.
സൈനികന്റെ മകളായി പത്താന്‍കോട്ടില്‍ ജനിച്ച അന്നിയുടെ കുട്ടിക്കാലം മുതല്ക്കേയുള്ള ആഗ്രഹം വിമാനം പറത്തുക എന്നതായിരുന്നു. എന്നാല്‍ ഒരു ഇടത്തരം ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അന്നിയ്ക്ക് തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. എന്നാലും മാതാപിതാക്കളുടെ അര്‍ധ സമ്മതത്തോടെ അന്നി പതിനേഴാം വയസില്‍ പൈലറ്റാകാനുള്ള പരിശീലനം തുടങ്ങി.
എന്നാല്‍ വിമാനം പറത്തല്‍ ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനോട്് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷേ ഉത്തര്‍ പ്രദേശിലെ ഫ്ളൈയിങ് സ്കൂളായ ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറന്‍ അക്കാഡമിയില്‍ ചേരാന്‍ അവള് എല്ലാവരുടെയും എതിര്‍പ്പുകള്‍ ക്ഷമയോടെ അവഗണിക്കുകയായിരുന്നു. ഇവിടുത്തെ പരിശീലനത്തിനു ശേഷം കോമേഴ്സ്യല്‍ പൈലറ്റ് ആവാനുള്ള ട്രെയിനിംഗിനായി സ്പെയിനിലേക്കു തിരിക്കുമ്പോള്‍ വെറും 19 വയസ് മാത്രമായിരുന്നു ദിവ്യയുടെ പ്രായം. രണ്ടു വര്‍ഷത്തിനു ശേഷം അവിടുന്നു തിരിച്ചെത്തിയത് ബോയിംഗ് 737 വിമാനം പറത്തിക്കൊണ്ടായിരുന്നു. അടുത്ത ട്രെയിനിംഗ് ലണ്ടനിലായിരുന്നു. അവിടെ വച്ചാണ് ദിവ്യ ആദ്യമായി ബോയിംഗ് കമ്പനിയുടെ അഭിമാനമായ ബോയിംഗ്് 777 വിമാനം പറത്തിയത്.
അന്നിയുടെ നേട്ടം എത്ത്രതോളം വലുതാണെന്നു ചൂണ്ടിക്കാണിക്കുന്നതാണ് ഇനി പറയുന്ന കണക്കുകള്‍. 140,000 പൈലറ്റുമാരാണ് ലോകമാകമാനം വിമാനം പറത്തുന്നത്. ഇതില്‍ വെറും 6500 പേര് മാത്രമാണ് വനിതകള്‍. അതായത് ആകെയുള്ളതിന്റെ അഞ്ചു ശതമാനം മാത്രം. അതില്‍ തന്നെ 450 പേര് മാത്രമാണ് ക്യാപ്റ്റനായിട്ടുള്ളത്്.30കാരിയായ അന്നി തന്റെ നേട്ടങ്ങളുടെ എല്ലാ ക്രെഡിറ്റും നല്‍കുന്നത് മാതാപിതാക്കള്‍ക്കാണ്. ഈ സ്വപ്നത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നെന്നും അന്നി പറയുന്നു.