കൊച്ചി: ഇന്ത്യന്‍ നാവിക സേന മത്സ്യബന്ധന ബോട്ടില്‍നിന്ന് 3000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ശ്രീലങ്കന്‍ സ്വദേശികളെ വിശദമായി ചോദ്യം ചെയ്യുന്നു.
നേവിയും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പിടിയിലായ അഞ്ച് ശ്രീലങ്കന്‍ സ്വദേശികളെ ചോദ്യം ചെയ്യുന്നത്.
അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സുവര്‍ണ എന്ന കപ്പലാണ് നിരീക്ഷണത്തിനിടെയാണ് സംശയകരമായ രീതിയില്‍ ശ്രീലങ്കന്‍ ബോട്ട് കണ്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെട്ടെന്ന് കാണാത്തവിധം ഒളിപ്പിച്ച നിലയില്‍ 300 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ബോട്ടും അഞ്ച് ശ്രീലങ്കന്‍ സ്വദേശികളെയും കൊച്ചി തുറമുഖത്ത് എത്തിച്ചു. തുടര്‍ന്നു നേവി ഇവരെയും മയക്കുമരുന്നും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോക്കു കൈമാറുകയായിരുന്നു.