വാളയാര്‍ അതിര്‍ത്തിയില്‍ ടി എന്‍ പ്രതാപന്‍ എംപി പങ്കെടുത്ത ഗവ. മെഡിക്കല്‍ കോളേജ് നേഴ്‌സസ് ദിനാഘോഷത്തില്‍ സംബന്ധിച്ച നഴ്‌സുമാരും ജീവനക്കാരും ഹോം ക്വാറന്റൈനില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ്.
പ്രതാപനുമായി അന്ന് സമ്പര്‍ക്കത്തില്‍പ്പെട്ട 34പേരില്‍ പത്തുപേരെ ഹോം ക്വാറന്റൈനില്‍ പോകുകാന്‍ നിര്‍ദേശിച്ചിരുന്നു.
ന്യൂറോസര്‍ജന്‍ ഡോ. ലിജോ, നേഴ്‌സിങ് സൂപ്രണ്ടുമാരായ ലിസി വര്‍ഗീസ്, എം കെ ഹൈമവതി, ടി ബി രാധാമണി, ടി എല്‍ ഷൈമിനി, കെ കെ ഗ്രേസി, എം എസ് മല്ലിക, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നേഴ്‌സ് സിജി ജോസ്, സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ കെ എന്‍ നാരായണന്‍ എന്നിവരെയാണ് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
ഇവര്‍ 14 ദിവസമോ, അല്ലെങ്കില്‍ പ്രതാപന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്നതുവരെയോ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്.
മറ്റ് 24പേര്‍ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ്‌പെടുക. ഇവര്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ച് ജോലിക്ക് ഹാജരാകണം. അതേസമയം, ഈ 24 പേരും പൊതുപരിപാടികള്‍ ഒഴിവാക്കണം.
മുഴുവന്‍ സമയവും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നേഴ്‌സസ്ദിനത്തില്‍ മെഡിക്കല്‍ കോളേജിലെത്തിയ പ്രതാപന്‍ ഗ്ലൗസുപോലും ഇടാതെ ഹെഡ് നേഴ്‌സ് സിജി ജോസിനും മറ്റു നേഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും മധുരം നല്‍കിയിരുന്നു.
തുടര്‍ന്ന് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, പ്രന്‍സിപ്പലിന്റെ ഓഫീസ്, മറ്റു ഓഫീസുകള്‍, ഹൈഡിപ്പെന്റന്‍സി റൂം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ഇതെല്ലാം പരിഗണിച്ചാണ് മെഡിക്കല്‍ ബോര്‍ഡ് കര്‍ശന സുരക്ഷാനടപടി സ്വീകരിച്ചത്. എന്നിട്ടും ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അതേ രീതിയില്‍ സമ്പര്‍ക്കമുണ്ടായ ഇടതു സംഘടനാ നേതാവായ നഴ്‌സിങ് സൂപ്രണ്ടിനെ സമ്പര്‍ക്ക പട്ടികയില്‍ നിന്നു ബോധപൂര്‍വം ഒഴിവാക്കിയതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇവരുള്‍പ്പെട്ട ചിത്രവും പ്രചരിക്കുന്നുണ്ട്.