യുവനടിയെ പതിവായി സാമൂഹിക മാധ്യമങ്ങളിലൂടെ ശല്യം ചെയ്ത 35കാരന് പിടിയില്‍.
സബര്‍ബന്‍ സ്വദേശിയായ യുവാവിനെയാണ് മുംബൈയിലെ അന്ധേരി േെപാലീസ് അറസ്റ്റ് ചെയ്തത്.
ബംഗാളി, ഹിന്ദി വെബ് സീരീസുകളില്‍ അഭിനയിച്ച നടിയെ ഇയാള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ശല്യപ്പെടുത്തി വരികയായിരുന്നതായി പോലീസ് പറഞ്ഞു.
അടുത്തിടെ ആരാധകരുമായി ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ അജ്ഞാതനായ ഒരാള്‍ നടിക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു.
തുടര്‍ന്ന് അയാളെ ബ്ലോക്ക് ചെയ്തെങ്കിലും ഇന്‍സ്റ്റഗ്രാം വഴി സന്ദേശങ്ങള്‍ അയക്കല്‍ തുടര്‍ന്നു. പിന്നീട് നടിയെയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ട്വിറ്ററിലും ടാഗ് ചെയ്യാന്‍ തുടങ്ങിയതായി പോലീസ് പറഞ്ഞു.
അടുത്തിടെ നടിയുടെ നമ്പര്‍ നേടിയെടുത്ത് ഇയാള്‍ അവരെ വിളിക്കാന്‍ തുടങ്ങിയതായും അശ്ലീല മെസേജുകള്‍ അയച്ചതായും പോലീസ് പറഞ്ഞു.
തുടര്‍ന്ന് നടി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.