മഞ്ചേരി: ഇന്ത്യയില്‍ ആദ്യമായി 350 രൂപയുടെ നാണയം പുറത്തിറക്കി. സിഖ് മതസ്ഥരുടെ അവസാന ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ 350 ാം ജൻമദിനത്തോടനുബന്ധിച്ചാണ് നാണയം പുറത്തിറക്കിയത്.
റിസർവ ബാങ്കിന്റെ മുംബൈ കമ്മട്ടത്തിൽ നിന്നു അടിച്ചിറക്കിയ നാണയത്തിന്റെ 50 ശതമാനം വെള്ളിയും 40 ശതമാനം ചെന്പും അഞ്ചു ശതമാനം വീതം സിങ്ക് നിക്കൽ എന്നിവ ഉപയോഗിച്ച് നിർമിച്ച നാണയം പൊതുവിപണിയിൽ ലഭ്യമാകില്ല. ആവശ്യക്കാർ നേരത്തെ ബുക്ക് ചെയ്യണം.
മൂവായിരത്തോളം രൂപയാണ് ബുക്കിംഗ് വില. നാണയത്തിന്റെ തൂക്കം 35 ഗ്രാമാണ്. നേരത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1000, 500, 200, 150, 100, 75, 60, 50, 125 തുടങ്ങിയ ഇന്ത്യൻ നാണയങ്ങൾ പുറത്തിറക്കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് 350 രൂപയുടെ നാണയം അടിച്ചിറക്കുന്നത്.
മലപ്പുറം ജില്ലയിലെ തൃപ്പനച്ചി എയുപി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനും പുരാവസ്തു സൂക്ഷിപ്പുകാരനുമായ എം.സി അബ്ദുൾഅലിയുടെ കൈവശം ഈ നാണയമെത്തിയിട്ടുണ്ട്.