ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട 36 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഉടന്‍ വിവാഹിതാരാകാന്‍ പോകുന്ന കമിതാക്കളും ഉണ്ടായിരുന്നു. ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. ഹോട്ടല്‍ റെയ്ഡിനിടെയാണ് ഇവരെ ഹോട്ടല്‍ മുറിയില്‍ നിന്നും പോലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഒരു ഹോട്ടലില്‍ നിന്നുമാണ് പോലീസ് 36 പേരെ പിടികൂടിയത്.
ഉടനെ വിവാഹിതരാകാന്‍ പോകുന്ന വിവാഹ നിശ്ചയം കഴിഞ്ഞ ദമ്പതികളും പോലീസ് പിടിയിലായി. തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നും തങ്ങളും വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നുമായിരുന്നു ഒരു യുവതി പോലീസിനോട് പറഞ്ഞത്. തന്റെ ഒപ്പമുള്ള പ്രതിശ്രുത വരനാണെന്നും അദ്ദേഹത്തിനൊപ്പം തന്നെ വിട്ടയക്കണമെന്നും യുവതി പോലീസിനോട് അപേക്ഷിച്ചു.
അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായവരൊക്കെ തങ്ങളുടെ മുഖം മറച്ചാണ് പുറത്തെത്തിയത്. എന്നാല്‍ ഇതില്‍ ചിലര്‍ക്ക് അതിനും സാധിച്ചില്ല. നിരവധി ദിവസങ്ങളായി ഒരു സംഘം ഈ ഹോട്ടലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒടുവില്‍ പെണ്‍വാണിഭ സംഘത്തെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നും പോലീസ് പറഞ്ഞു.