തലയില്ലാത്ത പാമ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ കടൽത്തീരത്തുകൂടി വളർത്തുനായയ്ക്കൊപ്പം നടക്കുന്നതിനിടയിലാണ് അയാൾ ആ കാഴ്ച കണ്ടത്.
തലയില്ലാത്ത ഒരു പാമ്പ് മണലിൽ കിടക്കുന്നു. തലയില്ലാത്ത പാന്പല്ലേ, ഒന്നു തോണ്ടിയാൽ എന്താണ് കളിമാറിയത്.
തലയില്ലാത്ത പാമ്പ് ടെന്നിസ് റാക്കറ്റിനെ ലക്ഷ്യമാക്കി ആക്രമിക്കാനൊരുങ്ങുന്നു. തല പോയെങ്കിലും പാമ്പിന്റെ ജീവൻ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇതോടെ വ്യക്തമായി.
മുന്നിൽ ശത്രുവുണ്ടെന്ന് മനസിലാക്കി പാമ്പ് ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പല ദിശകളിലേക്കും പാന്പ് പോകുന്നതും വീഡിയോയിൽ കാണാം.
തല വേർപെട്ടാലും മണിക്കൂറുകളോളം പാമ്പിന്റെ ശരീരത്തിൽ ജീവൻ നിലനിൽക്കും. മറ്റ് ജീവികളെപ്പോലെ തലച്ചോറിലേക്ക് അധികം ഓക്സിജൻ വേണ്ടാത്തതിനാലാണ് പാമ്പുകൾക്ക് ഇങ്ങനെ ജീവിക്കാൻ കഴിയുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കി.
പക്ഷിയോ മറ്റോ കൊത്തിക്കൊണ്ട് പോകുന്നതിനിടയിൽ തലവേർപെട്ട് താഴെവീണുപോയതാകാം ഈ പാമ്പെന്നാണ് പലരുടെയും കമന്റ്. അതേസമയം തലയില്ലാത്ത പാന്പിന്റെ വീഡിയോ പങ്കുവച്ചതിനെതിരേയും സോഷ്യൽ മീഡിയയിൽ വിമർശനമുണ്ട്.