പ്രൈമറി ക്ലാസ്മുറിയില് നേരിട്ട അപമാനത്തിന് വിദ്യാര്ഥി പകരം ചോദിച്ചത് 30 വര്ഷത്തിന ശേഷം.
അപമാനിച്ച അധ്യാപികയോടുള്ള പക മനസ്സില് സൂക്ഷിച്ച മുന് വിദ്യാര്ഥി അവരെ 101 തവണ കുത്തി കൊലപ്പെടുത്തിയാണ് പക തീര്ത്തത്.
2020 നവംബര് 20ന് ബെല്ജിയത്തില് നടന്ന കൊലപാതകത്തിനു പിന്നിലെ കാരണം പ്രോസിക്യുഷന് കോടതിയില് വെളിപ്പെടുത്തുകയായിരുന്നു.
ഗണ്ടര് യുവെന്റസ് (37) ആണ് തന്റെ പ്രൈമറി സ്കൂള് അധ്യാപികയായിരുന്ന മരിയ വെര്ലിണ്ടനെ (59) കുത്തിക്കൊലപ്പെടുത്തിയത്.
1990കളുടെ തുടക്കത്തിലാണ് ഏഴു വയസ്സുകാരനായ ഗണ്ടര് യുവെന്റ്സ് ക്ലാസ്മുറിയില് അധിക്ഷേപം നേരിട്ടത്.
ആന്റ്വെര്പ് ഹെറെലാന്സിലുള്ള വീട്ടിലാണ് അവര് കൊല്ലപ്പെട്ടത്. അവരുടെ ദേഹത്ത്നിന്ന് ലഭിച്ച ഡിഎന്എ സാംപിളുകളാണ് പ്രതി ഗണ്ടര് തന്നെയാണെന്ന് സ്ഥിരീകരിക്കാന് അന്വേഷണ സംഘത്തെ സഹായിച്ചത്.
മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ഡൈനിംഗ് ടേബിളില് അവരുടെ പഴ്സ് കിടപ്പുണ്ടായിരുന്നു. അതിലുള്ള പണം ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.
അതിനാല് മോഷണമല്ല കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമായിരുന്നു. എന്നാല് 16 മാസത്തിനു ശേഷം ഗണ്ടര് യുവെന്റ്സ് തന്നെ കൊലപാതക വിവരം തന്റെ ഒരു സുഹൃത്തിനോട് പങ്കുവച്ചു.
അയാള് ഈ വിവരം പോലീസിനെ അറിയിക്കുകയും ഞായറാഴ്ച പോലീസ് ഗണ്ടറെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
കുറ്റകൃത്യത്തെ കുറിച്ച് വിശദമായ കുറ്റസമ്മത മൊഴി ഗണ്ടര് നല്കിക്കഴിഞ്ഞുവെന്നും പ്രോസിക്യുഷന് അറിയിച്ചു.
കൊലക്കുറ്റം ചുമത്തിയ ഗണ്ടറെ ചൊവ്വാഴ്ച കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
ഗണ്ടര് ഇത്തരമൊരു കുറ്റകൃത്യം ചെയ്തുവെന്ന് അയാളെ അറിയാവുന്നവര്ക്ക് വിശ്വസിക്കാന് കഴിയിന്നില്ലെന്ന് ബെല്ജിയം മാധ്യമങ്ങള് പറയുന്നത്. വീടില്ലാത്തവരെ സഹായിക്കുന്ന ഒരു നല്ലവനായ മനുഷ്യനാണ് അയാളെന്ന് മാധ്യമങ്ങള് പറയുന്നു.