താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായ വിവരം കഴിഞ്ഞ ദിവസമാണ് നടി സോനം കപൂര്‍ ആരാധകരോടു വെളിപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര് സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ആശംസകളുമായി എത്തി.
സോനം കപൂറിന്റെ കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. നടിയുടെ സഹോദരി റിയ കപൂര്‍ ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
സോനം കപൂറിന്റെ ആദ്യത്തെ കുഞ്ഞാണിത്. 37-ാം വയസ്സിലാണ് സോനം കുഞ്ഞിന് ജന്മം നല്‍കിയത്.
ഈ പ്രായത്തില്‍ അമ്മയാവുമ്പോള്‍ എടുത്ത മുന്‍കരുതലുകളെ പറ്റിയും ഗര്‍ഭകാലത്തെ അനുഭവങ്ങളും സോനം അടുത്തിടെ സംസാരിച്ചിരുന്നു.
ലണ്ടനില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു സോനം . ക്രിസ്മസ് ദിനത്തിലാണ് സോനം ഗര്‍ഭിണിയാവുന്നത്’
‘ആനന്ദ് അന്ന് കൊവിഡ് പിടിപെട്ട് തൊട്ടടുത്ത മുറിയില്‍ ഐസൊലേഷനിലായിരുന്നു. ഭര്‍ത്താവിനെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ഉടനെ വീഡിയോ കോള്‍ ചെയ്തു. പിന്നീട് മാതാപിതാക്കളെയും ഈ വിവരം അറിയിച്ചെന്നും സോനം വ്യക്തമാക്കി’. വോഗിനോടാണ് നടിയുടെ പ്രതികരണം
നടിയുടെ വാക്കുകള്‍ ഇങ്ങനെ…ഗര്‍ഭിണിയായ സമയത്ത് ലണ്ടനില്‍ കൊവിഡ് കേസുകള്‍ തുടരെ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
ഒരുവേള എനിക്കും പനി വന്നു. ഭയപ്പെട്ടു പോയ ഞാന്‍ ഉടനെ ഗര്‍ഭിണിയായിരിക്കെ കോവിഡ് വന്നാല്‍ എന്ത് ചെയ്യുമെന്ന് ഗൂഗിള്‍ ചെയ്തു.
എന്റെ വയറിലും തുടയിലും പ്രൊജെസ്റ്റെറോണ്‍ ഷോട്ടുകള്‍ കുത്തിവെക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ശരീരത്തില്‍ എല്ലായിടത്തും.
കാരണം അമ്മയാവുന്നതിനുള്ള എന്റെ പ്രായം കഴിഞ്ഞിരുന്നു. 32 ന് ശേഷം ഗര്ഭിണിയാവുന്ന സ്ത്രീകളെക്കുറിച്ച് എല്ലാവര്ക്കും ടെന്‍ഷന്‍ ആണ്
അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയും. ഗര്‍ഭകാല പ്രമേഹവും മറ്റും വരുമെന്ന് പറയും. പക്ഷെ ഞാന്‍ എനിക്കിപ്പോഴും യുവത്വം തോന്നുന്നു.
എനിക്ക് എന്റെ അച്ഛന്റെ ജീനാണ് ( അനില്‍ കപൂര്‍). ഞാനിപ്പോഴും ചെറുപ്പമാണ് കാണാന്‍. കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞു.
അതേസമയം ഗര്‍ഭിണിയായ ആദ്യ മൂന്ന് മാസക്കാലം തനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി സോനം നേരത്തെ തുറന്നു പറഞ്ഞിരുന്നു.
ഉറക്കത്തിന്റെ സമയക്രമം തെറ്റും. അര്‍ധ രാത്രിയായിരിക്കും ബാത്ത് റൂമില്‍ പോവേണ്ടി വരിക. എല്ലാ ദിവസവും ശരീരത്തില്‍ മാറ്റം വന്നു കൊണ്ടിരിക്കുമെന്നും സോനം പറഞ്ഞു.
പക്ഷെ ഈ മാറ്റങ്ങള്‍ ഉള്ളപ്പോള്‍ തന്നെ മുമ്പത്തേക്കാളധികം തന്റെ ശരീരത്തെ താന്‍ സ്നേഹിക്കുന്നെന്നും സോനം അന്ന് പറഞ്ഞു.
2018 ലാണ് സോനം കപൂറും ആനന്ദ് അഹുജയും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.