പ്രേമത്തിന് പ്രായം ഒരു ഘടകമല്ലെന്ന് പറയാറുണ്ട്. എന്നിരുന്നാലും ചില യാഥാസ്ഥിതിക സമൂഹങ്ങള്‍ ഇതൊന്നും അംഗീകരിച്ചു തരാന്‍ ഇപ്പോഴും തയ്യാറല്ല എന്നതാണ് വാസ്തവം.
21 കാരനെ കല്യാണം കഴിക്കാന്‍ 38 വയസ്സുകാരിയായ യുവതി മുമ്പോട്ടു വന്നപ്പോള്‍ യുവാവിന്റെ കുടുംബം ഒന്നടങ്കം എതിര്‍ക്കുകയാണുണ്ടായത്.
എന്നാല്‍ സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍ നല്‍കാമെന്ന് യുവതി പറഞ്ഞതോടെ യുവാവിന്റെ കുടുംബത്തിന്റെ കണ്ണു മഞ്ഞളിച്ചു പോയി. ഇന്ത്യന്‍ രൂപ ഏകദേശം 5 കോടി വരും എന്നതു തന്നെ കാരണം.
ചൈനയിലെ ഹനാന് പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പന്‍ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്.
തന്നേക്കാള്‍ 17 വര്‍ഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി.
ഇതേത്തുടര്‍ന്നാണ് കല്യാണം കഴിക്കാം എന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്. എന്നാല്‍ വരന്റെ വീട്ടുകാര്‍ ഇത്രയും പ്രായമുള്ള യുവതിയമായുള്ള വിവാഹത്തെ എതിര്‍ത്തു.
ഇതോടെ വീട്ടുകാരെ കൈയ്യിലെടുക്കാന്‍ യുവതി വമ്പന്‍ ഓഫര്‍ മുമ്പോട്ടു വയ്ക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ യുവതി അതിസമ്പന്നയാണ്.
ഈ വമ്പന്‍ ഓഫറിന് മുന്നില്‍ വരന്റെ കുടുംബം ഫ്ളാറ്റാവുകയായിരുന്നു. ചുവന്ന ആഡംബര കാറില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നിറയെ അണിഞ്ഞ് വിവാഹ വേദിയിലെത്തിയ യുവതി വീണ്ടും ഏവരേയും അമ്പരപ്പിച്ചു.
അതേ സമയം വിവാഹ വീഡിയോയുടെ ഏതാനും ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.