നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിവാദം പുതിയ തലങ്ങളിലേക്ക്. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.
മുംബൈയില്‍ അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകാരനുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സാമുവല്‍ മിറാന്‍ഡയ്ക്കും സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനും എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്രയുമായി ബന്ധമുണ്ടെന്നു ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ സഈദ് വിലാത്ര സാമുവേല്‍ മിരാന്‍ഡയ്ക്കും ഷോവിക് ചക്രവര്‍ത്തിക്കും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം. ഇയാളും ഷോവിക്കും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ എന്‍സിബി കണ്ടെടുത്തിരുന്നു.
സുശാന്തിന്റെ ദുരൂഹമരണത്തിലുള്ള അന്വേഷണത്തി്‌ന്റെ ഭാഗമായി കാമുകി റിയ ചക്രബോര്‍ത്തിയുടെ മുംബൈയിലെ വസതിയിലും എന്‍സിബി സംഘം എത്തിയിരുന്നു. റിയയ്ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ഇത്.
ബോളിവുഡിലെ ചില പ്രമുഖതാരങ്ങള്‍ക്ക് ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണം ആ തലത്തില്‍ വ്യാപിപ്പിക്കാനാണ് എന്‍സിബി തീരുമാനിച്ചിരിക്കുന്നത്.