മറ്റുള്ള കുട്ടികള്‍ അമ്മയുടെ ഒക്കത്തുനിന്നു താഴെയിറങ്ങാന്‍ മടിക്കുന്ന പ്രായത്തില്‍ ഒന്‍പതാം ക്ലാസിലെത്തിയ വിരുതയാണ് അനന്യ. ഇവള്‍ക്കു വെറും നാലു വയസേ പ്രായമുള്ളു. എന്നാല്‍, എല്‍കെജിയും യുകെജിയും കടക്കാതെ നേരേ ഒന്‍പതാം ക്ലാസിലേക്കെത്തിയിരിക്കുന്നു ഈ കുട്ടിപ്രതിഭ. ലക്‌നൗവിലെ സെന്റ് മീര ഇന്റര്‍ കൊളേജിലാണ് അനന്യയെ പഠനത്തിനായി ചേര്‍ത്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി കൂടി വാങ്ങിയാണ് സ്ഥാപനം അനന്യയ്ക്ക് പ്രവേശനം അനുവദിച്ചത്.
ഏതു വിഷയും അനന്യക്കു വഴങ്ങും. ഒന്നു കേട്ടാല്‍ പിന്നെ മറക്കുകയുമില്ല. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനം അപാരം. ഒമ്പതാം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ അനായാസം വായിക്കുന്ന അനന്യക്ക് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനറിയാം. ഒന്‍പതാം ക്ലാസിലെ കുട്ടികള്‍ക്കു ഗ്രഹിക്കാത്ത കാര്യങ്ങള്‍ പോലും ഇവളുടെ തലയില്‍ നിക്ഷ്പ്രയാസമെത്തും. 2011 ഡിസെബര്‍ 1 നാണ് അനന്യ ജനിച്ചത്. ബാബാസാഹേബ് ബിംറാവോ അംബേദ്കര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തേജ് ബഹദൂറാണ് അനന്യയുടെ പിതാവ്.
ഏറെ രസകരമായ കാര്യം മറ്റൊന്നുമല്ല. അനന്യയുടെ അമ്മ ഛായദേവിക്ക് എഴുത്തും വായനയും ഒട്ടും നിശ്ചയമില്ല. പഠിക്കാനും മോശമായിരുന്നു. എന്നാല്‍, അനന്യയും സഹോദരനും സഹോദരിയും അസാമാന്യ ബുദ്ധിപാടവമുള്ളവര്‍. സഹോദരി സുഷമ വര്‍മ ലിംക ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. ഏഴ് വയസ്സുള്ളപ്പോള്‍ സുഷമ പത്താം ക്ലാസ് പരീക്ഷ എഴുതി പാസായി. സഹോദരനാകട്ടെ 14 ആം വയസ്സില്‍ ബിസിഎ പാസായി ഏവരെയും അതിശയിപ്പിച്ചു.