നാല് വയസുകാരനായ മകനെ കാറിനു മുകളിൽ ഇരുത്തി നൂറ് കിലോമീറ്റർ വേഗതയിൽ ഓടിച്ച യുവതി പിടിയിൽ. ഓസ്ട്രേലിയൻ സ്വദേശിനിയായ എറിക്ക ഷാഡ്ഫോർത്ത് എന്ന യുവതിയാണ് സ്വന്തം മകന്റെ ജീവൻ പണയം വച്ച് വളരെ ക്രൂരമായ സഹാസം ചെയ്യാൻ തയാറായത്.
കാമില്ലോ എന്ന സ്ഥലത്തു നിന്നും പിയാര വാട്ടേഴ്സ് എന്ന സ്ഥലത്തേക്കുള്ള പതിനഞ്ച് മിനിട്ട് യാത്രയാണ് ഇവർ വളരെ അപകട തുല്യമാക്കിയത്. ഇവർക്ക് പുറകെ വന്ന ഒരു കാറിലെ യാത്രികനാണ് ഈ അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്.
ഇവരെ പോലീസ് പിന്നീട് പിടികൂടി. മാത്രമല്ല മൂന്ന് മാസത്തേക്ക് ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു.