ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനില്നിന്ന് 40 കുപ്പി സെഡേഷന്‍ മരുന്നു പിടികൂടി.
രോഗികളെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതിനു മുമ്പ് ഉപയോഗിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന മരുന്നാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ സിറിഞ്ചും കഞ്ചാവും യുവാവില്‍നിന്നു കണ്ടെടത്തു.
പെരുമ്പാവൂര്‍ സ്വദേശിയാണു യുവാവ്. ഇന്നലെ രാത്രി 10ന് മെഡിക്കല്‍ കോളജ് ആശുപത്രി 15-ാം വാര്‍ഡിലാണു സംഭവം.
നഴ്സിംഗ് കൗണ്ടറിലെ ഫ്രിഡ്ജ് യുവാവു തുറക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നഴ്സ് വിവരം സെക്യൂരിറ്റിയെ അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ഇയാളെ പിടികൂടി പോലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിച്ചു.
പോലീസ് നടത്തിയ പരിശോധനയിലാണ് സെഡേഷന്‍ മരുന്ന് ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തത്.
തുടര്‍ന്ന് ഇയാളുടെ അമ്മ ചികിത്സയില്‍ കഴിയുന്ന ഒമ്പതാം (അനക്സ്) വാര്‍ഡിലും പതിനഞ്ചാം വാര്‍ഡിലും പരിശോധന നടത്തിയപ്പോള്‍ ഇവിടെനിന്നു മരുന്നുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യമായി.
പിന്നീട്, ആര്‍ക്കും പരാതി ഇല്ലാതിരുന്നതിനാല്‍ യുവാവിനെ വിട്ടയയ്ക്കുകയായിരുന്നു.