ശാരീരിക ബന്ധത്തിനിടെ 40കാരന്റെ ലിംഗം നടുവെ ഒടിഞ്ഞു. 40 വയസുള്ള ബ്രിട്ടന് സ്വദേശിയ്ക്കാണ് അപകടമുണ്ടായത്.
ഇത്തരത്തില്‍ ലിംഗത്തിന് പരിക്കേല്‍ക്കുന്ന ആദ്യസംഭവമാണിതെന്നാണ് ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ്(ബിഎംജെ) ഈ കേസ് സ്റ്റഡി വിശദീകരിച്ചിരിക്കുന്നത്.
പങ്കാളിയുടെ യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്തുവെച്ചാണ് ലിംഗത്തിന് ഒടിവ് സംഭവിച്ചത്. ഒടിവ് സംഭവിച്ചപ്പോള്‍ രോഗി ഒരു ശബ്ദം പോലും കേട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒടിവ് സംഭവിച്ചതിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞുവന്നു. ശേഷം ലിംഗം വീര്‍ക്കാനും തുടങ്ങി. ആശുപത്രിയിലെത്തി എം.ആര്.ഐ. സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ലിംഗത്തില്‍ മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പിളര്‍പ്പുണ്ടായതായി കണ്ടെത്തിയത്.
തുടര്‍ന്ന് രോഗിയെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. ലിംഗത്തില്‍ എല്ലുകളൊന്നുമില്ലെങ്കിലും ഉദ്ധാരണകലയ്ക്ക് ചുറ്റുമുള്ള സംരക്ഷകപാളി അസാധാരണമായ രീതിയില്‍ വളയുകയോ മറ്റോ ചെയ്യുമ്പോളാണ് ലിംഗത്തിന് ഒടിവ് സംഭവിക്കുന്നത്.
എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം ഒടിവുകളിലെല്ലാം വിലങ്ങനെയാണ് സംഭവിച്ചിരുന്നത്.
ഇങ്ങനെ ഒടിവ് സംഭവിക്കുമ്പോള്‍ ശബ്ദം കേള്‍ക്കുന്നതും പെട്ടെന്ന് തന്നെ ഉദ്ധാരണം നഷ്ടപ്പെടുന്നതും സാധാരണമാണ്. എന്നാല്‍ 40-കാരന്റെ കേസില്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്തായാലും പരിക്കേറ്റ് ആറ് മാസത്തിന് ശേഷം 40-കാരന് വീണ്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞെന്നാണ് കേസ് സ്റ്റഡിയില്‍ പറയുന്നത്.
മുന്‍പുള്ളതുപോലെ ഉദ്ധാരണം ലഭിച്ചെന്നും പ്രത്യക്ഷമായ പാടുകളോ ലിംഗത്തിന് വളവോ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലിംഗത്തിന് ഒടിവ് സംഭവിക്കുന്ന കേസുകളില്‍ 88.5 ശതമാനവും ലൈംഗികബന്ധത്തിനിടെ സംഭവിക്കുന്നതാണെന്നാണ് യൂറോജിസ്റ്റുകള്‍ പറയുന്നത്.
ഇതിനുപുറമേ സ്വയംഭോഗം ചെയ്യുന്നതിനിടെയോ ചില ഉറക്കരീതികള്‍ കാരണമോ ഒടിവ് സംഭവിക്കാം.