തമിഴ്നാട്ടില്‍ 40കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.
വിരുതുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടയിലാണ് സംഭവം.
കാറില്‍ പോവുകയായിരുന്ന സ്ത്രീയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ഓഗസ്റ്റ് 22ന് വൈകുന്നേരമാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അയല്‍വാസിയായ സുഹൃത്തിനൊപ്പമാണ് സ്ത്രീ കാറില്‍ സഞ്ചരിച്ചിരുന്നത്. ഇവരെ പിന്തുടര്‍ന്ന ഏഴംഗ സംഘം ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി സുഹൃത്തിനെ മര്‍ദിച്ചവശനാക്കിയ ശേഷം സ്ത്രീയെ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
ഇവരുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈലും സംഘം തട്ടിയെടുത്തു. സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.