കോളജില്‍ പഠിക്കുന്ന കുട്ടികളുള്ള അമ്മ വീണ്ടും ഗര്‍ഭിണിയായാല്‍ മൂത്ത കുട്ടികളെ ആളുകള്‍ പരിഹസിക്കുന്നത് നമ്മുടെ സമൂഹത്തില്‍ പതിവാണ്.
പല സിനിമകളും ഈ സംഭവം പ്രമേയമായി പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ഷബ്ന ഹാരിസ് എന്ന ഒരു യുവതി.
നാല്‍പ്പതോടടുത്ത പ്രായമുള്ള ഉമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കേള്‍ക്കേണ്ടി വന്ന പരിഹാസ വാക്കുകളെക്കുറിച്ചാണ് ഷബ്നയുടെ കുറിപ്പ്.
കാത്തിരിപ്പുകള്‍ക്കപ്പുറം ഉമ്മയുടേയും തങ്ങളുടേയും ജീവിതത്തിലേക്ക് കടന്നു വന്ന കണ്മണിയെക്കുറിച്ചും അവന് നല്കിയ സന്തോഷാശ്രുക്കളെ കുറിച്ചും ഷബ്ന കുറിപ്പില്‍ പറയുന്നുണ്ട്.
ഷബ്നയുടെ ഫേസബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
മാഷേ അറിഞ്ഞോ ഇവളെ ഉമ്മ പ്രെഗ്നന്റ്ണെന്ന് . കോളേജ്ന്റെ മേലെന്നിന്നും താഴേക്കു ഒരു മാഷ് മറ്റൊരു മാഷോട് വിളിച്ച് പറയുന്നത് കേട്ടു ഫ്രണ്ട്സ് മൊത്തം എന്നെ ന്നോക്കി ചിരിച്ചു, അല്ലങ്കിലും യീ വയസാം കാലത്ത് ഇതെന്തിന്റെ കേടാ അന്റെ പേരെന്റ്സ്ന്.
അന്റെ താത്താക്ക് കുട്ടികളായില്ലേ.ന്നിട്ടാണൊ. അയ്യേ (ഫ്രെണ്ട്സ് കളിയാക്കി പറഞ്ഞു )…ഇടക്കൊക്കെ ഫ്രണ്ട്സ് പറയുന്നതിലും കാര്യം ഉണ്ടെന്ന് എനിക്കും തോന്നിട്ടുണ്ട്.
ആകെ നാണക്കേടായെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്,അതെന്റെ അറിവില്ലായ്മ. ഒരു കള്ള ചിരിയോടെ ഉമ്മാനെ ന്നല്ലോണം ന്നോക്കണട്ടോന്ന് ഉപ്പ ഗള്‍ഫില്‍ പോവുന്ന തൊട്ടുമ്മുനേ എന്നെ അരികില്‍ വിളിച്ചു പറഞ്ഞു.
ഓ ഇത് ഉപ്പാന്റെ സ്ഥിരം പരിവാടിയാ ഗള്‍ഫിലേക്ക് തിരിച്ചു പോവുമ്പോ എന്നും പറയും ഉമ്മാനെ ന്നോക്കണം, ഉമ്മ പറയുന്നതൊക്കെ അനുസരിക്കണം എന്നൊക്കെ. അതുകൊണ്ട് അതൊന്നും ഞാന്‍ വല്ല്യ കാര്യമായെടുത്തില്ല
കുറച്ചൂസം കഴിഞ്ഞപ്പഴ ഉമ്മാടെ ഭക്ഷണം പറ്റാഴികയും, ഇടക്കിടക്കുള്ള ക്ഷീണവും ശ്രദ്ധിച്ചേ… എന്തോ പന്തികേട് അപ്പഴേ തോന്നി. എന്നെയും കൂടെ കൂട്ടി ആദ്യമായി ചെക്കപ്പിന് പോയപ്പോ ഉമ്മ.
ഉമ്മ പ്രെഗ്നന്റാട്ടോ അതുകൊണ്ട് ഉമ്മാനെ ന്നല്ലോണം കെയറെയ്യണ്ണം,കാര്യങ്ങളൊക്കെ കുറച്ച് ബുദ്ധിമുട്ടാ സിസേറിയന് വേണ്ടി വരും, ഉമ്മാടെ ഗര്‍ഭപാത്രത്തിന്റെ ഇടത്തെ അറ്റത്തും താഴെയുമായി രണ്ട് മുഴകള്‍ കാണുന്നുണ്ട്, പിന്നെ ഉമ്മാക്ക് നാല്പതോടടുത്തു….
അത്കൊണ്ട് എല്ലാം കൊണ്ടും ഉമ്മാനെ ന്നല്ലോണം ശ്രദ്ധിക്കണം.. റസ്റ്റ്അത്യാവശ്യമാ ഭാരപെട്ട ജോലിയൊന്നും ചെയ്യിപ്പിക്കരുത്.
ഡോക്ടര്‍ നിസ്സാരമായി പറഞ്ഞുതീര്‍ത്ത കാര്യങ്ങള്‍ കേട്ട് തരിച്ചിരുന്ന് പോയി ഞാന്‍.. ഉമ്മയായിരുന്നു എല്ലാം കൈകാര്യം ചെയ്തിരുന്നെ .ന്നാളെ അതെല്ലാം ഞാന്‍ ചെയ്തു തുടങ്ങണം വീട്ടു ജോലി, അനിയത്തിയെ സ്കൂളില്‍ വിടുക, സാധനം വാങ്ങിക്കുക്ക, കോളേജില്‍ പോവുന്നതിന്റെ മുന്നേ ഉമ്മാകുള്ള ഭക്ഷണം, അങ്ങനെ കുറേചോദ്യചിഹ്നങ്ങളുണ്ടായിരുന്നുമനസ്സില്… എന്നേ കൊണ്ട് എങ്ങനെ ഇതെല്ലാം,
ആദ്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെങ്കിലും, പതുകെ പതുക്കെ എല്ലാ കൈകാര്യം ചെയ്തു തുടങ്ങി. എന്നാലും ശെരിക്കും പഠിച്ചു ഞാന്‍ ഉമ്മാടെ ജോലിഭാരം എത്രത്തോളം മായിരുന്നെന്ന്. പലപ്പോഴും ഇങ്ങള്ക്കിവിടെ എന്ത് പണിയാ ഉള്ളേന്ന് ഞാന്‍ ഉമ്മാനോട് ചോദിച്ചിരുന്നു.
(ഹോ !ഇപ്പഴല്ലേ മനസിലായെ എന്താ ഉമ്മാക്ക് ഉണ്ടായിരുന്നതെന്ന്, )ഇടക്ക് ഗള്ഫിന്ന് വിളിക്കുന്ന താത്താനോട് പറയും എന്നെ ഒറ്റക്ക് കഷ്ടപെടുത്താതെ നിനക്ക് ഒന്ന് ഇങ്ങോട്ട് വന്നൂടെന്ന് …..അത് കേള്‍ക്കുമ്പോ ഉമ്മാടെ മനസ്സ് വേദനിച്ചുകാണും. ഞങ്ങള്‍ മൂന്ന് പെണ്കുട്ടികളാ ഉപ്പ ഗള്‍ഫിലും അത്കൊണ്ട്തന്നെ വീട്ടിലെ മൊത്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായിവന്നു.
ഞാന്‍ വെക്കുന്ന ചോറും കറിയും കഴിച്ചയുടനെ ശര്ദ്ധിക്കുന്ന ഉമ്മാനോട് എനിക്ക് പലപ്പോഴും നീരസം തോന്നീട്ടുണ്ട് . സന്തോഷത്തോടെ എന്തേലും ഉണ്ടാക്കി മുന്നില്‍ വെച്ചാല്‍ നീ ഇത് എടുതൊണ്ടോയെ…. ഇതിന്റെ വാസന എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല എന്നൊക്കെ പറയുമ്പോ ഇത് എല്ലാ ഗര്‍ഭിണികള്‍ക്കും ഉണ്ടാവുന്ന പ്രശ്നമാണെന്ന് മനസിലാക്കാനുള്ള അറിവ് അന്നില്ലായിരുന്നു….
അതുകൊണ്ട് ഇടക്കൊക്കെ ഉമ്മാനോട് വല്ല്യ ദേഷ്യം കാണിക്കും…..ഒമ്പത് മാസമുമ്മാനെ അനങ്ങാതെ കിടത്തിപരിചരിച്ചെങ്കിലും ഉമ്മാന്റെ കുറ്റപെടുത്തലുകളില്‍ എനിക്ക് വല്ല്യ സങ്കടം ഉണ്ടായിരുന്നു……. പ്രസവത്തോടടുത്ത് ഉപ്പ വന്നപ്പോ എന്റെ പരാതി പെട്ടി ഞാന്‍ തുറന്നു….. ഗര്‍ഭിണികള്‍ക്ക് ഇച്ചിരി ദേഷ്യവും പറ്റായികയുമൊക്കെ കാണുമെന്ന് ഉപ്പ പറഞ്ഞപോഴാ എനിക്ക് സമാധാനമായേ…