ന്യൂഡല്‍ഹി: 400 സിസി ബൈക്ക് ഇറക്കാന്‍ ബജാജ് ഓട്ടോ ഒരുങ്ങുന്നു. ബജാജിന്റെ ഇതുവരെയുള്ള ബൈക്കുകളില്‍ ഏറ്റവും പവര്‍ കൂടിയ മോഡലായിരിക്കുമിത്. പൂര്‍ണമായും വനിതാ എന്‍ജിനിയര്‍മാരുടെ നിയന്ത്രണത്തില്‍ പുറത്തിറങ്ങുന്ന ബൈക്ക് എന്ന പ്രത്യേകതയും ഈ 400 സിസി ബൈക്കിനുണ്ട്.
എന്നാല്‍, പുതിയ ബൈക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത മാസം വാഹനം പുറത്തിറക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്ന് കമ്പനിയുടെ മോട്ടോര്‍സൈക്കിള്‍ ബിസിനസ് പ്രസിഡന്റ് എറിക് വാസ് അറിയിച്ചു.