മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം.ഭര്‍തൃപിതാവും പോലീസുകാരനും അടക്കമുള്ളവരാണ് ബാലികയെ പീഡനത്തിനിരയാക്കിയത്.
ആറുമാസത്തിനിടെയാണ് 400ല്‍ അധികം വ്യത്യസ്ത ആളുകള്‍ മാറിമാറി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. ബീഡ് ജില്ലയിലാണ് സംഭവം.
ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയായതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ അമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അച്ഛന്‍ കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു.
ഒരു വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. ഭര്‍തൃപിതാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങിയെത്തി.
ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി തേടി പെണ്‍കുട്ടി അംബെജോഗൈ നഗരത്തില്‍ എത്തി. അവിടെ വച്ച് രണ്ടുപേര്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ തന്നെ മാറിമാറി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.
നിലവില്‍ രണ്ടുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറയുന്നു.