പശ്ചിമബംഗാളില്‍ നിയമസഭാംഗങ്ങളുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ് പ്രഖ്യാപിച്ച് മമത സര്‍ക്കാര്‍.
എംഎല്‍എമാരുടെ മാസ ശമ്പളത്തില്‍ 40,000 രൂപയുടെ വര്‍ധനവാണുണ്ടാകുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയിലാണ് വര്‍ധന പ്രഖ്യാപിച്ചത്.
താന്‍ ദീര്‍ഘനാളായി ശമ്പളമൊന്നും വാങ്ങുന്നില്ല എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ വര്‍ധനയില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളവുമായി തട്ടിച്ചു നോക്കുമ്പോള്‍ ബംഗാള്‍ എംഎല്‍എമാരുടെ ശമ്പളം തുച്ഛമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിനാലാണ് ഇപ്പോള്‍ വര്‍ധന വരുത്തുന്നത്. പ്രതിമാസ ശമ്പളം നാല്‍പ്പതിനായിരം രൂപ വീതമാണ് കൂടുക.
വര്‍ധനയ്ക്കു ശേഷം വരുന്ന ശമ്പളം എത്രെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല.