ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങി അപ്രതീക്ഷിത മീനുകള്‍ ! അറസ്റ്റിലായത് ഐടി വിദഗ്ധരടക്കം 41 പേര്‍;പിടിച്ചെടുത്തത് നിരവധി ഉപകരണങ്ങള്‍; റെയ്ഡ് തുടരുമ്പോള്‍ ഞെട്ടലോടെ കേരളം…

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആസ്വദിക്കുകയും ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘം അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ സൈബര്‍ ഡോമും കേരള പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലേക്ക് എത്തിയത്.

ഡാര്‍ക്ക് നെറ്റില്‍ അടക്കം കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഘമാണ് അറസ്റ്റിലായത്. ‘ഓപറേഷന്‍ പി ഹണ്ട്’ എന്ന പേരില്‍ എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഐ.ടി രംഗത്തെ വിദഗ്ധരടക്കം 41 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

326 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ റെയ്ഡ് നടന്നത്. എന്നാല്‍ മലപ്പുറത്താണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

മലയാളികളായ കുട്ടികളുടെ ചിത്രങ്ങളാണ് സംഘം പ്രചരിപ്പിച്ചിരുന്നത്. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടുപോയ കുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. വരും ദിവസങ്ങളില്‍ റെയ്ഡ്‌ കൂടുതല്‍ വ്യാപകമാക്കാനാണ് തീരുമാനം.

Related posts

Leave a Comment