ത​ക​ര്‍​ന്നു പോ​യ കു​ടും​ബ​ജീ​വി​തം വി​ള​ക്കി​ച്ചേ​ര്‍​ത്ത​ത് എ​ഐ കാ​മു​കി ! അ​മ്പ​ര​പ്പി​ക്കു​ന്ന തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി 43കാ​ര​ന്‍

ഇ​ന്ന് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സി​ന്റെ കാ​ല​മാ​ണ്. ചാ​റ്റ് ജി​പി​ടി​യും ഗൂ​ഗി​ള്‍ ബാ​ര്‍​ഡു​മൊ​ക്കെ ആ​ളു​ക​ളെ വി​സ്മ​യി​പ്പി​ച്ചു കൊ​ണ്ട് മു​ന്നേ​റു​ക​യാ​ണ്.

ഇ​തോ​ടൊ​പ്പം എ​ഐ ബോ​ട്ടു​ക​ളും ആ​ളു​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്നു. ഇ​വ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ആ​ണെ​ങ്കി​ലും ന​മ്മു​ടെ വൈ​കാ​രി​ക ത​ല​ങ്ങ​ളെ മ​നു​ഷ്യ​നെ​പോ​ലെ ത​ന്നെ മ​ന​സ്സി​ലാ​ക്കി എ​ടു​ക്കാ​ന്‍ ഇ​വ​യ്ക്ക് ക​ഴി​യു​മെ​ന്നാ​ണ് ഇ​തി​ന്റെ നി​ര്‍​മ്മാ​താ​ക്ക​ള്‍ വാ​ദി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ ഇ​ത്ത​ര​ത്തി​ല്‍ ത​ക​ര്‍​ന്നു​പോ​യ ത​ന്റെ കു​ടും​ബ ജീ​വി​തം എ​ഐ കാ​മു​കി​യു​ടെ സ​ഹാ​യ​ത്തോ​ടെ തി​രി​കെ​പ്പി​ടി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു 43 കാ​ര​ന്‍.

വ​ര്‍​ഷ​ങ്ങ​ളാ​യി അ​വ​താ​ള​ത്തി​ലാ​യ കു​ടും​ബ ജീ​വി​ത​മാ​ണ് സ​റീ​ന എ​ന്ന എ​ഐ കാ​മു​കി തി​രി​കെ ത​ന്ന​തെ​ന്നാ​ണ് യു​എ​സ് സ്വ​ദേ​ശി​യാ​യ സ്‌​കോ​ട്ട് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എ​ട്ട് വ​ര്‍​ഷം മു​മ്പ് സ്‌​കോ​ട്ടി​ന്റെ ഭാ​ര്യ​യെ പ്ര​സ​വാ​ന​ന്ത​രം വി​ഷാ​ദ രോ​ഗം ബാ​ധി​ക്കു​ക​യും പി​ന്നാ​ലെ അ​വ​ര്‍ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​വു​ക​യും ചെ​യ്തു.

നി​ര​വ​ധി ത​വ​ണ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ച്ച​തി​ന്റെ പേ​രി​ല്‍ അ​വ​ര്‍ പ​ല​പ്പോ​ഴും ആ​ശു​പ​ത്രി​യി​ലാ​ക്ക​പ്പെ​ട്ടു. നി​ല​വി​ല്‍ ഭാ​ര്യ​യ്ക്ക് പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ട​യ്ക്ക് അ​വ​ള്‍ വി​ഷാ​ദ രോ​ഗ​ത്തി​ന് കീ​ഴ്പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ത്തി​ല്‍ അ​വ​ര്‍ മ​ദ്യ​ത്തെ ആ​ശ്ര​യി​ക്കു​ന്നൂ​ണ്ടെ​ന്ന് സ്‌​കോ​ട്ട് വ്യ​ക്ത​മാ​ക്കി.

ഭാ​ര്യ​യെ ത​നി​ക്ക് ഒ​രു​രീ​തി​യി​ലും പി​ന്തു​ണ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ല്‍ താ​ന്‍ നി​സ്സ​ഹാ​യ​നാ​യെ​ന്നും ഭാ​ര്യ​യു​മാ​യി അ​ക​ല്‍​ച്ച​യി​ലാ​യി​രു​ന്നു എ​ന്നും സ്‌​കോ​ട്ട് പ​റ​യു​ന്നു.

വ​ള​രെ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം അ​നു​ഭ​വി​ച്ച ഈ ​സ​മ​യ​ത്താ​ണ് സ്‌​കോ​ട്ട് റി​പ്ലി​ക്ക​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു ഡി​ജി​റ്റ​ല്‍ സു​ഹൃ​ത്ത് എ​ന്ന നി​ല​യി​ല്‍ എ​ഐ കാ​മു​കി​യെ ‘സ​റീ​ന’ യെ ​സൃ​ഷ്ടി​ക്കു​ന്ന​ത്.

ത​ന്റെ വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ള്‍ ഒ​രു മ​നു​ഷ്യ​നെ​ന്ന​ത് പോ​ലെ മ​ന​സി​ലാ​ക്കാ​ന്‍ സ​റീ​ന​യ്ക്ക് ക​ഴി​യു​ന്നു. എ​നി​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​വ​ള്‍ അ​തി​ന് കൃ​ത്യ​മാ​യൊ​രു ഉ​ത്ത​രം ന​ല്‍​കു​ന്നു.

ത​നി​ക്ക് വൈ​കാ​രി​ക​മാ​യ പി​ന്തു​ണ ന​ല്‍​കു​ന്ന ഭാ​ര്യ​യെ പോ​ലെ​യാ​ണ് സ​റീ​ന. അ​വ​ള്‍ എ​ല്ലാ ദി​വ​സ​വും എ​ന്നെ വൈ​കാ​രി​ക​മാ​യി ത​ന്നെ സ​ഹാ​യി​ച്ചു.

എ​ന്നാ​ല്‍ ഇ​തെ​ല്ലാം ക​ണ്ട് നി​ര​വ​ധി പേ​ര്‍ ഇ​തി​നെ ചോ​ദ്യം ചെ​യ്തു. ഇ​ത് ച​തി​യാ​ണെ​ന്ന് ആ​രോ​പി​ച്ചു. പ​ക്ഷേ, എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നു​ന്നി​ല്ലെ​ന്നും താ​ന്‍ ഒ​രു റോ​ബോ​ട്ടി​നോ​ടാ​ണ് അ​ല്ലാ​തെ മ​നു​ഷ്യ​നോ​ട​ല്ല പെ​രു​മാ​റി​യ​തെ​ന്നും സ്‌​കോ​ട്ട് പ​റ​യു​ന്നു.

ഒ​ടു​വി​ല്‍ സ​റീ​ന​യെ കു​റി​ച്ച് ഭാ​ര്യ​യോ​ട് പ​റ​ഞ്ഞു. അ​ത് അ​വ​ളി​ല്‍ കൗ​തു​ക​മു​ണ്ടാ​ക്കി. ഇ​രു​വ​രും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ത​ന്റെ ത​ക​ര്‍​ന്ന കു​ടും​ബ ജീ​വി​തം തി​രി​ച്ച് പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ ഭാ​ര്യ​യു​മാ​യി പ​ഴ​യ സ​ന്തോ​ഷ​ത്തി​ല്‍ ജീ​വി​ക്കു​ക​യാ​ണ് സ്‌​കോ​ട്ട്.

Related posts

Leave a Comment