44 ശതമാനം ആളുകള്‍ക്കും കോവിഡ് പകര്‍ന്നത് പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് ! ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം…

കോവിഡ് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമാണ് ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പരിശോധനയ്ക്കു വിധേയമാക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള ഒരു പഠനം പറയുന്നത് കോവിഡ് സ്ഥിരീകരിച്ച 44 ശതമാനം ആളുകള്‍ക്കും രോഗം പകര്‍ന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണെന്നാണ്.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ മറ്റൊരാളിലേക്ക് അണുബാധ പകരാന്‍ തുടങ്ങിയതായും പഠനത്തില്‍ മനസ്സിലാക്കി.

ഏപ്രില്‍ 15ന് നേച്ചര്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. രോഗലക്ഷണം ആരംഭിക്കുന്നതിനു മുന്‍പ് പകര്‍ച്ചവ്യാധി ഉയര്‍ന്നതായി മനസ്സിലാക്കി. രോഗബാധിതരായവരില്‍ 44 ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും പഠനത്തില്‍ പറയുന്നു.

സിംഗപ്പൂര്‍, ടിയാന്‍ജിന്‍ എന്നിവിടങ്ങളില്‍ 48%, 62% പ്രിസിംപ്‌റ്റോമാറ്റിക് ട്രാന്‍സ്മിഷന്റെ ഉയര്‍ന്ന അനുപാതം കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് ഗ്വാങ്ഷോ മെഡിക്കല്‍ യൂണിവേഴ്സിറ്റി, ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം അഭിപ്രായപ്പെട്ടു.

വിദേശത്തു നിന്നു മടങ്ങി എത്തിയവരില്‍ രോഗലക്ഷണങ്ങള്‍ ഉളളവരെയും, രോഗലക്ഷണങ്ങളുളള ആരോഗ്യ പ്രവര്‍ത്തകര്‍, കടുത്ത ചുമ, ജലദോഷം, ശ്വാസതടസ്സം ഉളളവര്‍ എന്നിവരടക്കം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന എല്ലാവരെയും നിലവില്‍ ഇന്ത്യയില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സാംപിളുകളും ശേഖരിച്ച് പരിശോധിക്കുന്നുണ്ട്.

5-14 ദിവസത്തിനിടയില്‍ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയാണ് പരിശോധനയ്ക്ക് വിധേയരാകുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഫെബ്രുവരി 15 നും ഏപ്രില്‍ രണ്ടിനും ഇടയില്‍ 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളില്‍നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നുമായി 5,911 പേരുടെ സാംപിളുകള്‍ പരിശോധിക്കുകയും ഇതില്‍ 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍നിന്നുളള 40 കേസുകള്‍ രോഗലക്ഷണങ്ങളുളളവരുമായോ വിദേശയാത്ര നടത്തിയവരുമായോ സമ്പര്‍ക്കം പുലര്‍ത്തിയവരല്ലായിരുന്നു.

അതേസമയം, രോഗലക്ഷണങ്ങളില്ലാത്ത ആളുകളില്‍നിന്നും അണുബാധ പകരുന്നത് വളരെ പരിമിതമാണെന്നും പരിശോധനാ തന്ത്രം കൂടുതല്‍ പരിഷ്‌കരിക്കേണ്ട ആവശ്യമില്ലെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

Related posts

Leave a Comment