കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ പുതിയ ബസ് വാങ്ങാന്‍ 445 കോടി അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം.
സിഎന്‍ജി ബസുകളാണ് വാങ്ങാനാണ് കിഫ്ബി വഴി പണം നല്‍കുക. ആറ് മുതല്‍ 10 മാസത്തിനുള്ളില്‍ ബസുകള്‍ വാങ്ങും.
സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ ഇന്ധന ചെലവ് കുറയും. മൈലേജ് കൂടും. കെഎസ്ആര്‍ടിസിയിലെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനാണ് ഈ തീരുമാനം.
അദാനിയും പൊതുമേഖല കമ്പനികളും കൂടുതല്‍ സിഎന്‍ജി സ്റ്റേഷനുകള്‍ തുടങ്ങാന്‍ സ്ഥലമെടുപ്പ് തുടങ്ങി.
എന്നാല്‍ ശമ്പള പ്രതിസന്ധി ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാഞ്ഞതോടെ ഈ മാസം 20നെങ്കിലും ശമ്പളം നല്‍കുമെന്ന പ്രതീക്ഷ മങ്ങി.
ശമ്പളം പ്രതിസന്ധിയിലായതോടെ സിഐടിയുവും അനിശ്ചിത കാല സമരത്തിലേക്ക് കടക്കുന്നു. 20ന് സമര പ്രഖ്യാപനവും ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ സമരം നടത്തുമെന്നാണ് അറിയിപ്പ്.