ഹൃസ്വ ചിത്രങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി യു ട്യൂബില്‍ ഇടംപിടിക്കുന്ന ഈ കാലഘട്ടത്തില്‍ “45 സെക്കന്‍ഡ്സ്’ എന്ന ത്രില്ലറിന് എന്താണ് ഇത്ര പ്രത്യേകത. പേര് കേള്ക്കുന്പോള് ഒന്ന് ക്ലിക്ക് ചെയ്യാന്‍ തോന്നും എന്നു തന്നെയാണ് ആദ്യത്തെ പ്രത്യേകത. പിന്നെയുമുണ്ടേറെ സ്പെഷല്‍ സംഭവങ്ങള്‍ 16 മിനിറ്റിലേറെയുള്ള ഈ കുഞ്ഞു ചിത്രത്തില്‍. 45 സെക്കന്‍ഡിന്റെ ഗുട്ടന്‍സ് അറിയാന്‍ തുടക്കം മുതലേ കണ്ണ് പരതുമെങ്കിലും ആ സസ്പെന്‍സ് അറിയാന്‍ 13 മിനിറ്റിലേറെ കാത്തിരിക്കണം.
സംവിധായകന് ദീപക് എസ്. ജെയ് കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുക്കിയ െ്രെകം ത്രില്ലര്‍ വിജയിച്ചുവെന്നാണ് അരലക്ഷത്തിനടുത്ത് വരുന്ന കാഴ്ചക്കാര്‍ സാക്ഷ്യം പറയുന്നത്. വന്‍ ബജറ്റില്‍ ബിഗ്സ്ക്രീനില്‍ എത്തുന്ന െ്രെകം ത്രില്ലറുകള്‍ ക്ലച്ച് പിടിക്കാതെ പോകുന്ന ഈ കാലഘട്ടത്തിലാണ് സാങ്കേതിക തികവോടെ എത്തിയ 45 സെക്കന്‍ഡ്സ് യു ട്യൂബ് കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഫ്ളാറ്റില്‍ നടക്കുന്ന കൊലപാതകവും അതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലൂടെയാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. നടന് വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. െ്രെകം ത്രില്ലര്‍ മൂഡിന് തരിപോലും കളങ്കം വരുത്താതെ ഛായാഗ്രാഹകന്‍ ടോബിന് തോമസ് കാമറ ചലിപ്പിച്ചപ്പോള്‍ ഹൃസ്വ ചിത്ര കാഴ്ചക്കാര്‍ക്ക് അത് വേറിട്ടൊരു അനുഭവമാകുകയായിരുന്നു.
കുറഞ്ഞ സമയത്തിനുള്ളില്‍ കൊലപാതകത്തിന്റെ കുരുക്കഴിക്കുന്നത് കാണിക്കണമെങ്കില്‍ അത് ഇതുവരെ കാണാത്ത ഒരു തലത്തിലൂടെ തന്നെയാവണം. എങ്കില്‍ മാത്രമേ അതിന് സ്വീകാര്യത കിട്ടുകയുള്ളു. കൊലപാതകം നടത്തിയ രീതിയില്‍ ന്യൂജന്‍ കാലഘട്ടത്തെ അടയാളപ്പെടുത്തിയതോടെ ആ ഒരു കടന്പ സംവിധായകന് കടന്നു കൂടുകയായിരുന്നു.