മകനൊപ്പം ഒരേ ക്ലാസ്റൂമില്‍ പഠിച്ച് മിന്നും വിജയം നേടി 54കാരനായ അച്ഛന്. നൂറനാട് മുതുകാട്ടുകര ലക്ഷ്മി ഭവനത്തില്‍ വി.കെ.രാജുവും മകന് അരവിന്ദനുമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലം സഹപാഠികളായി ജെ.ഡി.സി പഠിച്ച് ഫസ്റ്റ് ക്ലാസ് നേടി പാസായത്. ആറന്മുള സഹകരണ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.
നൂറനാട് എരുമക്കുഴി ക്ഷീരോല്‍പ്പാദന സഹകരണ സംഘത്തിലെ ജീവനക്കാരനാണ് രാജു. ഇവിടെ ലാബ് അസിസ്റ്റന്റായി ജോലിക്കയറ്റം കിട്ടുന്നതിനാണ് ജെ.ഡി.സി പഠിക്കുന്നതിനായി മകന് അരവിന്ദനൊപ്പം കോളേജ് ക്യാമ്പസിലേക്ക് വിദ്യാര്‍ഥിയായി എത്തിയത്.
തുടര്‍ന്ന് ഇരുവരുമൊന്നിച്ച് ആഞ്ഞുപിടിച്ചപ്പോള്‍ ഇരുവരും ഫസ്റ്റ്ക്ലാസില്‍ പാസാകുകയും ചെയ്തു.ബിടെക് കഴിഞ്ഞ ശേഷമാണ് അരവിന്ദന് ജെ.ഡി.സിക്ക് ചേര്‍ന്നത്. ഇരുവരും ഒന്നിച്ചായിരുന്നു കോളേജിലേക്കുള്ള യാത്രയും പഠിത്തവും എല്ലാം.
കോളേജിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇരുവരും പങ്കെടുക്കുകയും സഹപാഠികളുടെയും അധ്യാപകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
കോളേജ് പ്രിന്‍സിപ്പാള്‍ ഇന്ദിരയുടെയും മറ്റ് അധ്യാപകരുടെയും ഭാഗത്തു നിന്ന് നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്ന് ഇരുവരും പറയുന്നു. രാജുവിന്റെ ഭാര്യ മിനി ശൂരനാട് വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്. ഇളയ മകന് അശ്വന്ത് ബി.സി.എ ബിരുദധാരിയാണ്.