സംസ്ഥാനത്ത് പോക്സോകേസുകളില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പോക്സോകേസുകളിലുണ്ടായ വര്‍ധന ആയിരത്തിലധികമാണ്.
ഇതില്‍ തന്നെ ലോക്ഡൗണ്‍ കാലത്താണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിനിരയായതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.
3056 പോക്സോ കേസുകളാണ് 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ഇത് 3559 എണ്ണമായപ്പോള്‍ 2022ല്‍ 4586 ആയി വര്‍ധിക്കുകയാണുണ്ടായത്.
ലോക്ഡൗണ്‍ കാലത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത 46 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഗര്‍ഭിണികളായി. ഇതില്‍ 23 പേര് പ്രസവിക്കുകയും ചെയ്തു.
സ്വന്തം ബന്ധുക്കളില്‍ നിന്നുപോലും കുട്ടികള്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.